Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ ദലിത്​...

ഗുജറാത്തിൽ ദലിത്​ യുവാവിനെ അടിച്ചുകൊന്നു

text_fields
bookmark_border
ഗുജറാത്തിൽ ദലിത്​ യുവാവിനെ അടിച്ചുകൊന്നു
cancel

അ​ഹ്​​മ​ദാ​ബാ​ദ്​​: ഗു​ജ​റാ​ത്തി​ലെ രാ​ജ്​​കോ​ട്ട്​ ജി​ല്ല​യി​ലെ ഷ​പ്പാ​ർ ഗ്രാ​മ​ത്തി​ൽ ​ദ​ലി​ത്​ യു​വാ​വി​നെ ഫാ​ക്​​ട​റി ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കെ​ട്ടി​യി​ട്ട്​ അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​​പേ​രെ ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഫാ​ക്​​ട​റി​യി​ൽ ന​ട​ന്ന ​േമാ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി പ​ർ​നാ​ല ഗ്രാ​മ​ത്തി​ലെ മു​കേ​ഷ്​​ വാ​നി​യ (40) എ​ന്ന യു​വാ​വും ഭാ​ര്യ ജ​യ​ബെ​ൻ വാ​നി​യ​യു​മാ​ണെ​ന്ന്​​ ആ​രോ​പി​ച്ച​താ​യി​രു​ന്നു ക​മ്പ​നി ഉ​ട​മ​യും സൃ​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ മ​ർ​ദി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​കേ​ഷ്​ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ്​ ക​മ്പ​നി ഉ​ട​മ ജ​യ​ഷൂ​ക്​ രാ​ധ​ദി​യ, ചി​രാ​ഗ്​ പ​േ​ട്ട​ൽ, ദി​വ്യേ​ഷ്​ പ​േ​ട്ട​ൽ, തേ​ജ​സ്​ സ​ല എ​ന്നി​വ​ര​ട​ക്കം അ​ഞ്ചു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സം​സ്​​ഥാ​ന സ​ർ​ക്കാ​ർ യു​വാ​വി​​​െൻറ കു​ടും​ബ​ത്തി​ന്​ 8.25 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. 

വ്യ​വ​സാ​യ ന​ഗ​രി​ക്ക്​ സ​മീ​പ​ത്തെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തി​യാ​ണ്​ ദ​ലി​ത്​ യു​വാ​വ്​ കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ഫാ​ക്​​ട​റി​ക്ക്​ പു​റ​ത്തു​നി​ൽ​ക്കു​േ​മ്പാ​ൾ സ​മീ​പ​ത്തെ മാ​ലി​ന്യം നീ​ക്കാ​ൻ ഷ​പ്പാ​ർ ഫാ​ക്​​ട​റി​യി​ലെ അ​ഞ്ചു​പേ​ർ ത​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന്​ മ​രി​ച്ച മു​കേ​ഷി​​​െൻറ ഭാ​ര്യ ജ​യ​ബെ​ൻ പ​റ​ഞ്ഞു. ‘പ​ണം കി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ അ​വ​രു​ടെ ആ​വ​ശ്യം ഞ​ങ്ങ​ൾ നി​ര​സി​ച്ചു. താ​ഴ്​​ന്ന ജാ​തി​ക്കാ​രാ​യ​തി​നാ​ൽ മാ​ലി​ന്യം എ​ടു​ത്തേ തീ​​രൂ​വെ​ന്ന്​​ പ​റ​ഞ്ഞ്​ അ​വ​ർ ആ​ദ്യം എ​ന്നെ മ​ർ​ദി​ച്ചു. പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ട്ട ബ​ന്ധു സ​വി​ത ബെ​ന്നി​നും മ​ർ​​ദ​​ന​മേ​റ്റു. പി​ന്നീ​ട്​ മു​കേ​ഷ്​ വാ​നി​യെ വ​ള​ഞ്ഞി​ട്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു’ -ജ​യ​ബെ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നീ​ട്​ ര​ണ്ട്​ യു​വ​തി​ക​ളും ഒാ​ടി ര​ക്ഷ​പ്പെ​ട്ട്​ ഗ്രാ​മ​ത്തി​ൽ വി​വ​രം അ​റി​യി​ച്ചു.

ഫാ​ക്​​ട​റി​ക്ക​ക​ത്തേ​ക്ക്​ കൊ​ണ്ടു​പോ​യ യു​വാ​വി​നെ ക​യ​റി​ൽ ബ​ന്ധി​ച്ച്​ ഇ​രു​മ്പു​ക​മ്പി​കൊ​ണ്ട്​ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം മ​ർ​ദ​നം തു​ട​ർ​ന്നു. യു​വ​തി​ക​ൾ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ ഗ്രാ​മീ​ണ​ർ എ​ത്തു​േ​മ്പാ​ൾ മു​കേ​ഷ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. ഉ​ട​നെ ആം​ബു​ല​ൻ​സി​ൽ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. യു​വാ​വി​െ​ന മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ ഇ​ട​പെ​ട്ട​ത്. ഗു​ജ​റാ​ത്ത്​ എം.​എ​ൽ.​എ​യും ദ​ലി​ത്​ ആ​ക്​​ടി​വി​സ്​​റ്റു​മാ​യ ജി​ഗ്​​നേ​ഷ്​ ​േമ​വാ​നി സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​തു. ദ​ലി​ത്​ പീ​ഡ​നം തു​ട​രു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ ​േമ​വാ​നി ‘ഉ​ന ആ​ക്ര​മ​ണ​ത്തെ​ക്കാ​ൾ ഭീ​ക​രം’ എ​ന്നാ​യി​രു​ന്നു സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratdalit attackmalayalam news
News Summary - Dalit Man Tied Up, Flogged In Gujarat -India News
Next Story