സൗജന്യമായി ചിക്കൻ നൽകിയില്ല; യു.പിയിൽ ദലിത് യുവാവിന് ക്രൂരമർദനം
text_fieldsലഖ്നോ: യു.പിയിൽ ലാലിത്പൂരിൽ സൗജന്യമായി ചിക്കൻ നൽകാത്തതിനെ തുടർന്ന് ദലിത് യുവാവിന് ക്രൂരമർദനം. നടുറോഡിലാണ് ഇയാൾക്ക് മർദനമേറ്റത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുജൻ അഹിർവാറിനാണ് മർദനമേറ്റത്. മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഇയാളെ മർദിച്ചത്. ബൈക്കിൽ ഗ്രാമങ്ങളിൽ ചിക്കൻ വിതരണം നടത്തുന്നയാളാണ് സുജാൻ അഹിർവാർ. വിൽപനക്കായി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു സംഘമാളുകൾ ചിക്കൻ ചോദിച്ചു.
ഇവരോട് അഹിർവാർ പണമാവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാളെ മർദിച്ചത്. റോഡിലൂടെ പോകുയായിരുന്ന ആളുകളാണ് ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. മർദനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയുന്നത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

