കർണാടകയിൽ ദലിത് യുവാവിനെ നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതി
text_fieldsrepresentational image
ഹുബ്ബള്ളി: കർണാടകയിലെ മാണ്ട്യ ജില്ലയിൽ 26 വയസുകാരനെ ഒരു സംഘം ആളുകൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്ന് പരാതി. മാണ്ട്യയിലെ മദൂർ സ്വദേശി ശ്രീധർ ഗംഗാധർ ആണ് ഹുബ്ബള്ളി പൊലീസിന് പരാതി നൽകിയത്.
മുഖ്യപ്രതിയും ബംഗളൂരു സ്വദേശിയുമായ അത്താവർ റഹ്‌മാനെ കഴിഞ്ഞ വർഷമാണ് താൻ പരിചയപ്പെടുന്നതെന്ന് ശ്രീധർ പരാതിയിൽ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീധർ സാമ്പത്തിക സഹായം അഭ്യർഥിച്ചാണ് അത്താവറിനെ ബന്ധപ്പെടുന്നത്. സഹായിക്കാമെന്ന് വാക്ക് നൽകിയ ഇയാൾ കേസിലെ മറ്റൊരു പ്രതിയായ ധാർവാഡ് സ്വദേശി അജിസാബിനെ തനിക്ക് പരിചയപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ബംഗളൂരു ബനശങ്കരിയിലെ ഒരു ശ്മശാനനരികെയുള്ള ചെറിയ വീട്ടിലെത്തിച്ച തന്നെ പ്രതികൾ നിർബന്ധിച്ച് ചേലാകർമം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു. നിരവധി പരിക്കുകൾ പറ്റിയെങ്കിലും പ്രതികൾ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ലെന്നും പ്രതികളിലൊരാൾ ശ്രീധറിനു നേരെ തോക്കു ചൂണ്ടിയെന്നും നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കുറിപ്പോടെ ഫോട്ടോ പൊലീസിന് കൈമാറുമെന്ന് പ്രതികൾ പറഞ്ഞതായും ശ്രീധറിന്റെ പരാതിയിലുണ്ട്. മുസ്‍ലിം പള്ളികളിൽ തന്നെ കൊണ്ടുപോയെന്നും യുവാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

