ചെന്നൈ: സവര്‍ണ ജാതിക്കാരുടെ പറമ്പിലേക്ക് ആട് കയറിയെന്നാരോപിച്ച് ദലിത് കര്‍ഷകനെ മര്‍ദിക്കുകയും കാലില്‍ വീണ് മാപ്പു പറയിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനാണ് 55കാരനായ ദലിത് കര്‍ഷകന് ഏല്‍ക്കേണ്ടിവന്നത്. പരാതിയുമായി ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ ഏഴു പേരെ കയതര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒക്ടോബര്‍ എട്ടിനാണ് സംഭവം നടന്നതെന്നും, 11ന് പരാതി ലഭിച്ചെന്നും ഉടന്‍ നടപടിയെടുത്തെന്നും തൂത്തുക്കുടി എസ്.പി പറഞ്ഞു.