Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷണം ആരോപിച്ച്​...

മോഷണം ആരോപിച്ച്​ രാജസ്ഥാനിൽ ദലിത്​​ യുവാവിനെ അടിച്ചുകൊന്നു

text_fields
bookmark_border
Lynching
cancel

കോട്ട: വയലിൽ വെള്ളമെത്തിക്കുന്ന പമ്പ്​ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ രാജസ്ഥാനിൽ ദലിത്​​ യുവാവിനെ അടിച് ചുകൊന്നു. ഘ​ട്ടോളിയിലെ മിവാഖെഡ ഗ്രാമത്തിലാണ്​ ധുലിചന്ദ്​ മീണ എന്ന 40കാരൻ കൊല്ലപ്പെട്ടത്​. സമീപ ഗ്രാമത്തിലേ ക്ക്​ പോവുകയായിരുന്ന യുവാവിനെ 60കാരനായ പുരിലാൽ തൻവാറും മക്കളായ ദേവി സിങ്ങും മോഹനും ചേർന്ന്​ പിടികൂടി പരസ്യ വിചാരണ നടത്തുകയായിരുന്നു.

ചോദ്യം ചെയ്യൽ അക്രമത്തിൽ കലാശിച്ചതോടെ നാട്ടുകാരും​ പങ്കാളികളായി. ഗുരുതരാവസ്ഥയിലായ ധുലിചന്ദിനെ പിതാവെത്തി ആദ്യം വീട്ടിലും പിന്നീട്​ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം നടന്ന മോഷണത്തെക്കുറിച്ച്​ തൻവാറും മക്കളും ധുലിചന്ദി​​െൻറ പിതാവിനെ ധരിപ്പിച്ചിരുന്നതായി പറയുന്നു. മകനെ ശാസിച്ച പിതാവ്​ ധുലിചന്ദിനെതിരെ കേസ്​ നൽകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ്​ ആൾക്കൂട്ടത്തി​​െൻറ സഹായത്തോടെ തൻവാറി​​െൻറ കുടുംബം ‘ശിക്ഷ’ നടപ്പാക്കിയത്​. പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ്​ പറഞ്ഞു. പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കിയ മൃതദേഹം പിന്നീട്​ ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanmob lynchingmalayalam newsindia newstheft allegation
News Summary - dalit man died in mob lynching allege theft in rajastan -india news
Next Story