Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ടി​നെ മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്​ ദ​ലി​ത്​ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

text_fields
bookmark_border
ആ​ടി​നെ മോ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്​ ദ​ലി​ത്​ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
cancel

ബംഗളൂരു: ആടിനെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ അഞ്ച് ജന്മിമാരുടെ നേതൃത്വത്തിൽ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. 
കർണാടകയിലെ തുമകൂരു മധുഗിരി താലൂക്കിലെ ജൊഗേനഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ആന്ധ്രപ്രദേശ് മന്നൂരു സ്വദേശി കൃഷ്ണപ്പയാണ് മരിച്ചത്. കൃഷ്ണപ്പയും മൂന്നു സുഹൃത്തുക്കളും ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് രാമ റെഡ്ഡി എന്നയാളുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർ ഉണർന്നപ്പോൾ കൃഷ്ണപ്പ ഒരാടിനെ വലിച്ചുകൊണ്ടുപോകുന്നത് കണ്ടത്രെ. 

അപകടം മനസ്സിലാക്കിയ മറ്റു മൂന്നുപേർ വാഹനത്തിൽ രക്ഷപ്പെെട്ടങ്കിലും കൃഷ്ണപ്പയെ രാമ റെഡ്ഡിയും മക്കളായ ബാബു, നാഗരാജു എന്നിവരും ചേർന്ന് പിടികൂടുകയായിരുന്നു. ശേഷം മരത്തിൽ കെട്ടിയിട്ട ഇദ്ദേഹത്തെ മരത്തടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. 

സംഭവമറിഞ്ഞ് മധുഗിരി പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൊലപാതക വിവരമറിഞ്ഞ് കൃഷ്ണപ്പയുടെ ബന്ധുക്കളും ദലിത് നേതാക്കളും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കൊഡിഗനെഹള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dalit man beaten to death for allegedly stealing goat in Karnataka
Next Story