Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
stop rape
cancel
Homechevron_rightNewschevron_rightIndiachevron_right'ദലിതുകൾക്കും ഇവിടെ...

'ദലിതുകൾക്കും ഇവിടെ ജീവിക്കണം'; യു.പിൽ 20കാരി ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത്​ പെൺകുട്ടി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ദലിതുകൾക്കും ഇവിടെ ജീവിക്കണം, പെൺകുട്ടിക്ക്​ നീതി വേണം, കുറ്റവാളികളെ തൂക്കിലേറ്റണം തുടങ്ങിയ ഹാഷ്​ടാഗുകളോട്​ കൂടിയ പോസ്​റ്റുകൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്​.

സെപ്​റ്റംബർ 14നാണ്​ ദലിത്​ സമുദായത്തിൽ നിന്നുള്ള 20കാരിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കിയത്​. പെൺകുട്ടിയുടെ നാവ്​ മുറിച്ചുമാറ്റിയിരുന്നു. മാത്രമല്ല, ഞ​ട്ടെല്ല്​ ഒടിയുകയും ദേഹമാസകലം മുറിവുകൾ ഉണ്ടാവുകയും ചെയ്തു. അലീഗഢിൽ അത്യാസന്ന നിലയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ്​ വിദഗ്​ധ ചികിത്സക്ക്​ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​​ചികിത്സയിലിരി​ക്കെ ചൊവ്വാഴ്​ച പുലർച്ചയോടെ മരണം സംഭവിച്ചു.

സെപ്​റ്റംബർ 14ന്​ വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം​ പുല്ലുവെട്ടാൻ പോയ പെൺക​ുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച്​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികിൽ അബോധാവസ്ഥയിൽ ​കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തി.

സംഭവത്തിൽ നാലു പ്രതികളെയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​​. താക്കൂർ വിഭാഗക്കാരായ സവർണ ജാതിക്കാരാണ് പ്രതികൾ​. പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ്​ നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്​. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ കാലതാമസം വരുത്തിയ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുക്കണമെന്ന്​ ഉത്തർപ്രദേശിലെ കോ​ൺഗ്രസ്​ നേതാവ്​ ഷിയോറാജ്​ ജീവൻ വാൽമീകി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കാണാൻ ഹാത്രാസിലെത്തിയതായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang-rapeHathrasDalitLivesMatter
News Summary - dalit lives matter
Next Story