ചന്ദ്രശേഖർ ആസാദിനെതിരെ വീണ്ടും മായാവതി
text_fieldsലഖ്നോ: പൗരത്വ നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീണ്ടും വിമർശിച്ച് ബഹുജൻ സമാജ് വാദി പാർട്ടി അധ്യക്ഷ മായാവതി. ഉത്തർപ്രദേശുകാരനായ ആസാദ് സംസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തത് അടുത്തുവരുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മായാവതി ട്വീറ്റ് ചെയ്തു.
അദ്ദേഹം എതിർ പാർട്ടികളോട് കൈകോർക്കുന്നത് ഗൂഢാേലാചനയുടെ ഭാഗമാണ്. ഇത് ബി.എസ്.പി ശക്തമായ സംസ്ഥാനങ്ങളിലെ വോട്ടുകളെ ബാധിക്കും. പാർട്ടി പ്രവർത്തകർ ഇത്തരം പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും അവർ ട്വീറ്റിൽ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
