ഗുജറാത്ത്: രാഹുൽ- മേവാനി കൂടിക്കാഴ്ചയിൽ ബി.ജെ.പിയെ തോൽപിക്കാൻ ധാരണ
text_fields
നവ്സരി (ഗുജറാത്ത്): തെരെഞ്ഞടുപ്പ്് പ്രചാരണം സജീവമായ ഗുജറാത്തിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും കോൺഗ്രസ് പക്ഷത്തേക്ക്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മേവാനി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ 90 ശതമാനവും കോൺഗ്രസ് അംഗീകരിച്ചതായി പറഞ്ഞു. പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങേളാട് രാഹുൽ വളരെ അനുകൂലമായാണ് പ്രതികരിച്ചത്. കോൺഗ്രസുമായി ചേർന്ന് പ്രചാരണം നയിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ബി.െജ.പിയെ തോൽപിക്കാൻ ദലിത് സമൂഹത്തോട് ആഹ്വാനം ചെയ്യുമെന്ന് മേവാനി വ്യക്തമാക്കി.
ജിഗ്നേഷ് മേവാനി, ഹാർദിക് പേട്ടൽ, അൽപേഷ് ഠാകുർ തുടങ്ങിയവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ തങ്ങൾ കേൾക്കുകയാെണന്നും അതിനു ശേഷമായിരിക്കും ഒരുമിച്ചുള്ള പ്രവർത്തനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ബി.െജ.പിയെ സംബന്ധിച്ച് അവർ പറയുന്നത് ജനങ്ങൾ കേട്ടു കൊളളണമെന്നാണ്’- പ്രധാനന്ത്രി മോദിയുെട ‘മൻ കി ബാത്ത് ’റേഡിയോ പരിപാടിയെ പരിഹസിച്ച് രാഹുൽ പറഞ്ഞു. മേവാനിയുമായി കൂടിക്കാഴ്ചക്ക് ശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് രാഷ്ട്രീയത്തിൽ ജാതി -സമുദായ നേതാക്കളുടെ നിലപാടുകൾ നിർണായകമാണ്. പിന്നാക്ക സമുദായ നേതാവ് അൽപേഷ് ഠാകുർ ഇതിനകം കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. പട്ടീദാർ നേതാവ് ഹാർദികുമായി കോൺഗ്രസ് തുടങ്ങിയ ചർച്ചകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
