Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ ദലിത്​...

ഗുജറാത്തിലെ ദലിത്​ അഭിഭാഷകൻ കൊല്ലപ്പെട്ടത്​ ബ്രാഹ്​മണർക്കെതിരെ പോസ്​റ്റിട്ടതിനാൽ -പൊലീസ്​

text_fields
bookmark_border
ഗുജറാത്തിലെ ദലിത്​ അഭിഭാഷകൻ കൊല്ലപ്പെട്ടത്​ ബ്രാഹ്​മണർക്കെതിരെ പോസ്​റ്റിട്ടതിനാൽ -പൊലീസ്​
cancel

ഗാന്ധിനഗർ: ഗുജറാത്തി​ലെ ദലിത്​ അഭിഭാഷകൻ ദേവ്​ജി മഹേശ്വരി കൊല്ലപ്പെട്ടത്​ സമൂഹമാധ്യമങ്ങളിൽ ബ്രാഹ്​മണർക്കെതിരെ പോസ്​റ്റിട്ടതിനാലാണെന്ന്​ കണ്ടെത്തൽ. മുഖ്യപ്രതിയായ ഭരത്​ റാവലിൽ നിന്നും ഇതുസംബന്ധിച്ച തെളിവുകൾ കിട്ടിയെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്​മണരെ വിമർശിച്ചതിന്​ അഭിഭാഷകനുമായി പ്രതികൾ ഫോണിലൂടെ തർക്കിച്ചിരുന്നു. ഇതിനുപിന്നാലെ കച്ചിലെ റപർ നഗരത്തിൽ വെച്ച്​ അഭിഭാഷകനെ കുത്തിക്കൊല്ലുകയായിരുന്നു.

''പ്രതിയുമായി അഭിഭാഷകൻ 3-14 മിനുറ്റുള്ള ഫോൺ വിളി നടത്തിയെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്​. അഭിഭാഷകൻ ആൾ ഇന്ത്യ ബാക്​വേർഡ്​ ആൻഡ്​ മൈനോറിറ്റി കമ്മ്യൂണിറ്റീസ്​ എം​േപ്ലായീസ്​ ഫെഡറേഷനുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്​മണർക്കെതിരെ അദ്ദേഹം വിമർശനങ്ങളുന്നയിച്ചിരുന്നു. പ്രതി റാവൽ നിരവധി തവണ ഇത്തരം പോസ്റ്റുകളിടരുതെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും ഫോണിലൂടെ വാഗ്വാദമുണ്ടായി'' -ഡി.ഐ.ജി ജെ.ആർ മൊദാലിയ ഇന്ത്യൻ എക്​സ്​പ്രസിനോട്​ ​പ്രതികരിച്ചു.

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്​. സംഭവത്തിൽ 9 പ്രതികളുടെ പേര്​ സഹിതം അഭിഭാഷക​െൻറ ഭാര്യ മീനാക്ഷി ബെൻ പരാതി നൽകിയിരുന്നു. എഫ്​.ഐ.ആറിൽ പരാമർശിച്ച മറ്റുഎട്ടുപേർക്കെതിരെ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്നാണ്​ പൊലീസ്​ വാദം.

സുഹൃത്തുക്കളായ ഹനത്​, പ്രകാശ്​ ​ബേര, വിക്രം ദേവ്ദ എന്നിവരുടെ സഹായത്തോടെ സംഭവത്തിന്​ ശേഷം പ്രതി റാവൽ മുംബൈയിലേക്ക്​ കടന്നിരുന്നു. സുഹൃത്തുക്കൾ നിലവിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. അഭിഭാഷക​െൻറ ഭാര്യക്ക്​ പിന്തുണയുമായി ജിഗ്​നേഷ്​ മേവാനി എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarath policeDalit lawyer
Next Story