Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dalit killed for protesting removal of Ambedkar poster in Rajasthan
cancel
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ അംബേദ്​കർ...

രാജസ്​ഥാനിൽ അംബേദ്​കർ പോസ്റ്റർ നീക്കം ചെയ്​തത്​ ചോദ്യം ചെയ്​ത ദലിത്​ യുവാവിനെ മർദിച്ചുകൊന്നു

text_fields
bookmark_border

ജയ്​പൂർ: രാജസ്​ഥാനിൽ അംബേദ്​കറിന്‍റെ പോസ്റ്റർ നീക്കം ചെയ്​തത്​ ​ചോദ്യം ചെയ്​ത ദലിത്​ യുവാവിനെ മർദ്ദിച്ച്​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ഹനുമാൻഗഡ്​ ജില്ലയിലാണ്​ സംഭവം.

ജൂൺ അഞ്ചിനായിരുന്നു ആക്രമണം. പോസ്റ്റർ നീക്കം ചെയ്​തത്​ ചോദ്യം ചെയ്​ത യുവാവിനെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുകയായിരുന്നു. തുടർന്ന്​ ഗുരുതര പരിക്കേറ്റ 22കാരനായ വിനോദ്​ ബമാനിയയെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രണ്ടുദിവസത്തിന്​ ശേഷം മരിക്കുകയായിരുന്നു.

ഭീം ആർമി പ്രവർത്തകനാണ്​ വിനോദ്​ ബമാനിയ. കിൻക്രാലിയ ഗ്രാമത്തിലാണ്​ താമസം. വിനോദും ബന്ധുവായ മുകേഷും സുഹൃത്തുക്കളും ചേർന്ന്​ ഗ്രാമത്തിൽ അംബേദ്​കർ ജയന്തി ആഘോഷിച്ചിരുന്നു. തുടർന്ന്​ അവരുടെ വീടുകൾക്ക്​ മുമ്പിൽ അംബേദ്​കറിന്‍റെ ചിത്രം പോസ്റ്ററുകൾ പതിക്കുകയും ചെയ്​തു. എന്നാൽ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാരെത്തി പോസ്റ്ററുകൾ കീറുകയായിരുന്നു. ഇത്​ തർക്കത്തിൽ കലാശിക്കുകയായിരുന്നു.

പിന്നീട്​, വിനോദും മുകേഷും കൃഷിസ്​ഥലത്തേക്ക്​ പോകുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ഇരുവരുടെയും സൈക്കിൾ തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

വിനോദിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. ഒ.ബി.സി സമുദായത്തിൽപ്പെട്ടവരാണ്​ വിനോദിനെ ആക്രമിച്ചതെന്നും പ്രതികൾ ജാതീയ പരാമർശം നടത്തിയതായും പൊലീസ്​ പറയുന്നു. സംഭവത്തിൽ നാലു​പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തതായി കുടുംബം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanDalitAmbedkar poster
News Summary - Dalit killed for protesting removal of Ambedkar poster in Rajasthan
Next Story