Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ദലിത്​...

യു.പിയിൽ ദലിത്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന് കണ്ണുകൾ ചൂഴ്​ന്നെടുത്തു

text_fields
bookmark_border
യു.പിയിൽ ദലിത്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന് കണ്ണുകൾ ചൂഴ്​ന്നെടുത്തു
cancel
ജാലൗൻ (യു.പി): 17 വയസ്സുകാരിയായ ദലിത്​ പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്​ത്​ കൊന്ന്​ കണ്ണുകൾ ചൂഴ്​ന്നെടുത്തു. പ്രതിയായ രഞ്​ജിത്​ ആഹിർവാറി​െന അറസ്​റ്റ്​ ചെയ്​തതായി എസ്​.പി​ സതീഷ്​ കുമാർ പറഞ്ഞു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ജാലൗൻ ജില്ലയിലെ ആട്ട മേഖലയിലെ പെൺകുട്ടി ശനിയാഴ്​ച രാത്രി പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന്​ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്​ രാത്രിതന്നെ പൊലീസിൽ പരാതി നൽകി. ​തിങ്കളാഴ്​ച രാവിലെ കൃഷിയിടത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കണ്ണുകൾ ചൂഴ്​ന്ന നിലയിലായിരുന്നു. ഉയർന്ന പൊലീസ്​ സംഘം സ്​ഥലത്തെത്തി. പെൺകുട്ടിയുടെ പിതാവി​​െൻറ പരാതിയിലാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDalit girlUttar Pradesh
News Summary - up dalit girl raped and killed-india news
Next Story