Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപയർ ചെടിയുടെ ഇലകൾ...

പയർ ചെടിയുടെ ഇലകൾ പറിച്ചു; പതിനാലുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയുടമ തല്ലിക്കൊന്നു

text_fields
bookmark_border
Dalit
cancel

പട്ന: വയലിൽ നിന്ന് പയർ ചെടിയുടെ ഇലകൾ പറിച്ചതിന് പതിനാലുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയുടമ തല്ലിക്കൊന്നു. ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയും ബന്ധുവും തങ്ങളുടെ കൃഷിയിടത്തിലൂടെ നടക്കുന്നതിനിടെയാണ് സമീപത്തെ കൃഷിയിടത്തിലെ പയർ ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പെൺകുട്ടി ഇലകൾ പറിക്കുന്നത് കണ്ട കൃഷിയുടമ രാമദർ യാദവും മകൻ ​ഗൗരവും വടിയുമായെത്തി കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയതായാണ് റിപ്പോർട്ട്. ഇവർക്കെതിരായ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതികളെ പിടികൂടുമെന്നും ശിക്ഷയുറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDalit AttackedCrime against children
News Summary - Dalit girl beaten to death for plucking chickpeas leaves
Next Story