ദുരഭിമാനക്കൊല: പരിക്കേറ്റ ദലിത് പെൺകുട്ടിയും മരിച്ചു
text_fieldsകോയമ്പത്തൂർ: മേട്ടുപാളയത്തിന് സമീപം ദുരഭിമാന കൊലയോടനുബന്ധിച്ച് വെേട്ടറ്റ ് ചികിത്സയിലായിരുന്ന ദലിത് പെൺകുട്ടി മരിച്ചു. മേട്ടുപാളയം വെള്ളിപാളയം വർഷിനി പ് രിയയാണ് (17) മരിച്ചത്. കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് അന്ത്യം.
വർഷിനി പ്രിയയുടെ കാമുകൻ മേട്ടുപാളയം വെള്ളിപാളയം സീരനായ്ക്കൻ ഒാടയിൽ കനകരാജിനെ ജ്യേഷ്ഠൻ കെ. വിനോദ്കുമാർ (24) ചൊവ്വാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇൗ സമയത്താണ് വർഷിനി പ്രിയക്കും വെേട്ടറ്റത്. വലയർ സമുദായത്തിൽെപട്ട കനകരാജ് അരുന്ധതിയാർ ദലിത് സമുദായത്തിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതാണ് തർക്ക കാരണം. ഇവരുടെ ബന്ധത്തെ വിനോദ്കുമാർ എതിർത്തിരുന്നു. എങ്കിലും, പിതാവ് കറുപ്പുസാമിയുടെ പിന്തുണയോടെ കനകരാജ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ വിനോദ്കുമാർ കമിതാക്കളെ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. വിനോദ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൊലപാതക സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവരെകൂടി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
