Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകൻ അന്യ മതസ്​ഥ​െയ...

മകൻ അന്യ മതസ്​ഥ​െയ വിവാഹം ചെയ്​തു;​ പിതാവിനെക്കൊണ്ട്​ തുപ്പൽ നക്കിത്തുടപ്പിച്ച്​ പഞ്ചായത്ത്​

text_fields
bookmark_border
Dalit-Man
cancel

ബുലന്ദ്​ഷഹർ: യു.പിയി​െല ബുലന്ദ്​ഷഹറിൽ  ദലിത്​ യുവാവ്​ ഇതരമതസ്​ഥയായ പെൺകുട്ടി​െയ വിവാഹം ചെയ്​തതി​​​െൻറ പേരിൽ പിതാവിന്​ ക്രൂരപീഡനം. പിതാവിനെക്കൊണ്ട്​ നിലത്ത്​ തുപ്പിക്കുകയും പിന്നീട്​ അത്​ നക്കിത്തുടപ്പിക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. പഞ്ചായത്താണ്​ ശിക്ഷ നടപ്പിലാക്കിയത്​. ഇത്​ കൂടാ​െത ദലിത്​ കുടുംബത്തോട്​ ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്​. 

പഞ്ചായത്ത്​ യോഗത്തിൽ വെച്ച്​ തന്നോട്​ തുപ്പാൻ പറഞ്ഞു. പിന്നീട്​ അത്​ നക്കിത്തുടക്കാനും. ത​​​െൻറ മകൻ മുസ്​ലീം പെൺകുട്ടി​െയ വിവാഹം ചെയ്​തതിനുള്ള ശിക്ഷയായിരുന്നു അത്​. ത​​​െൻറ മകളെയും ഭാര്യയെയും നഗ്​നയാക്കി പ്രദർശിപ്പിക്കുകയും ചെയ്​തുവെന്നും ഇയാൾ ആരോപിച്ചു. മകനും മരുമകളും കോടതിയിലാണ്​ കല്യാണം രജിസ്​റ്റർ ചെയ്​തതെന്ന്​ ഇദ്ദേഹം വ്യക്​തമാക്കി. 

സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്നും ബുലന്ദ്​ ഷഹർ എസ്​.പി അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinterfaith marriageDalit forced to lick spit
News Summary - UP: Dalit forced to lick spit over interfaith marriage -India News
Next Story