Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദൈ​വ​ങ്ങ​ളെ...

ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കി​ല്ല, അം​ബേ​ദ്​​ക​ർ​ക്ക്​​ പ്രാ​ർ​ഥ​ന​യു​മാ​യി ദ​ലി​ത്​ കു​ടും​ബം - വിഡിയോ

text_fields
bookmark_border
ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കി​ല്ല, അം​ബേ​ദ്​​ക​ർ​ക്ക്​​ പ്രാ​ർ​ഥ​ന​യു​മാ​യി ദ​ലി​ത്​ കു​ടും​ബം - വിഡിയോ
cancel

ബം​​ഗ​​ളൂ​​രു: ദൈ​​വം ത​​ങ്ങ​​ളെ ഇ​​ഷ്ട​​പ്പെ​​ടു​​ന്നി​​ല്ലെ​​ങ്കി​​ൽ ത​​ങ്ങ​​ളും ആ ​​ദൈ​​വ​​ത്തെ ആ​​രാ​​ധി​​ക്കു​​ക​​യി​​ല്ലെ​​ന്നും ഇ​​നി​​മു​​ത​​ൽ ഡോ. ​​ബി.​​ആ​​ർ. അം​​ബേ​​ദ്​​​ക​​ർ​​ക്കാ​​ണ്​ പ്രാ​​ർ​​ഥ​​ന​​ക​​ൾ ന​​ൽ​​കു​​ക​​യെ​​ന്നും ക​​ർ​​ണാ​​ട​​ക​​യി​​ലെ ദ​​ലി​​ത്​ കു​​ടും​​ബം. ദേ​​വ​​ത​​യു​​ടെ പ്ര​​തി​​ഷ്‌​​ഠ തൊ​​ട്ട​​തി​​ന്​ മേ​​ൽ​​ജാ​​തി​​ക്കാ​​രു​​ടെ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ ബാ​​ല​​ന്‍റെ കു​​ടും​​ബ​​മാ​​ണ്​ നി​​ല​​പാ​​ട്​ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ത​​ങ്ങ​​ളു​​​ടെ വീ​​ട്ടി​​ലു​​ള്ള ദൈ​​വ​​ങ്ങ​​ളു​​ടെ ഫോ​​ട്ടോ​​ക​​ളും വി​​ഗ്ര​​ഹ​​ങ്ങ​​ളും മാ​​റ്റി​​യ ഇ​​വ​​ർ ഭ​​ര​​ണ​​ഘ​​ട​​നാ​​ശി​​ൽ​​പി അം​​ബേ​​ദ്​​​ക​​റു​​ടെ ഫോ​​ട്ടോ സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ഗ്രാ​​മ​​ദേ​​വ​​ത​​യു​​ടെ പ്ര​​തി​​ഷ്ഠ​​യ​​ട​​ങ്ങി​​യ ദ​​ണ്ഡ്​ തൊ​​ട്ട​​തി​​ന്​ കോ​​ലാ​​റി​​ലെ ദ​​ലി​​ത്​ ബാ​​ല​​ന്‍റെ കു​​ടും​​ബ​​ത്തി​​നാ​​ണ്​ ക​​ഴി​​ഞ്ഞ ദി​​വ​​സം​ മേ​​ൽ​​ജാ​​തി​​ക്കാ​​ർ 60,000 രൂ​​പ പി​​ഴ​​ശി​​ക്ഷ വി​​ധി​​ച്ച​​ത്. ഒ​​ക്​​​ടോ​​ബ​​ർ ഒ​​ന്നി​​ന​​കം പ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ്​ അ​​ന്ത്യ​​ശാ​​സ​​നം. ബാ​​ല​​ന്‍റെ അ​​മ്മ​​യാ​​യ ശോ​​ഭ​​മ്മ​​യാ​​ണ്​ ഇ​​നി​​മു​​ത​​ൽ ത​​ങ്ങ​​ൾ ബി.​​ആ​​ർ. അം​​ബേ​​ദ്​​​ക​​റെ​​യാ​​ണ്​ ആ​​രാ​​ധി​​ക്കു​​ക​​യെ​​ന്ന്​ പ​​റ​​ഞ്ഞ​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്ന്​ 60 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ കോ​​ലാ​​ർ ജി​​ല്ല​​യി​​ലെ മ​​ലു​​ർ താ​​ലൂ​​ക്കി​​ലെ ഉ​​ല്ല​​റ​​ഹ​​ള്ളി ഗ്രാ​​മ​​ത്തി​​ലാ​​ണ്​ ഇ​​വ​​ർ താ​​മ​​സി​​ക്കു​​ന്ന​​ത്. ഗ്രാ​​മ​​ത്തി​​ലെ ദേ​​വി​​യാ​​യ ഭൂ​​ത​​മ്മ​​യു​​ടെ പ്ര​​തി​​ഷ്ഠ സെ​​പ്​​​റ്റം​​ബ​​ർ ഒ​​മ്പ​​തി​​ന്​ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നാ​​യി ക്ഷേ​​ത്ര​​ത്തി​​ന്​ പു​​റ​​ത്തെ​​ത്തി​​ച്ചി​​രു​​ന്നു.

അ​​പ്പോ​​ഴാ​​ണ്​ ശോ​​ഭ​​മ്മ​​യു​​ടെ 15 വ​​യ​​സ്സു​​കാ​​ര​​നാ​​യ മ​​ക​​ൻ പ്ര​​തി​​ഷ്ഠ സ്ഥാ​​പി​​ച്ച ദ​​ണ്ഡി​​ൽ തൊ​​ട്ട​​ത്. തു​​ട​​ർ​​ന്ന്​ ഗ്രാ​​മ​​ത്തി​​ലെ ചി​​ല​​രും ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്​ അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന്​ ദ​​ലി​​ത്​ കു​​ടും​​ബ​​​ത്തി​​ന്​ 60,000 രൂ​​പ ശി​​ക്ഷ വി​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ദ​​ലി​​ത​​ൻ തൊ​​ട്ട്​ അ​​ശു​​ദ്ധ​​മാ​​ക്കി​​യ പ്ര​​തി​​ഷ്ഠ​​യു​​ടെ ശു​​ദ്ധീ​​ക​​ര​​ണം ന​​ട​​ത്താ​​നാ​​യാ​​ണ്​ ഈ ​​തു​​ക​​യെ​​ന്നാ​​ണ്​ മേ​​ൽ​​ജാ​​തി​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.


Show Full Article
TAGS:Ambedkar Dalit Dalit family 
News Summary - Dalit family replaces Hindu Gods with Ambedkar
Next Story