Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങൾ പണം പിരിച്ചാണ് ക്ഷേത്രം പണിതത്, നിങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല’; ദലിത് കുടുംബത്തിന് ജാതിവിവേചനവും ക്ഷേത്രപ്രവേശന വിലക്കും

text_fields
bookmark_border
‘ഞങ്ങൾ പണം പിരിച്ചാണ് ക്ഷേത്രം പണിതത്, നിങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല’; ദലിത് കുടുംബത്തിന് ജാതിവിവേചനവും ക്ഷേത്രപ്രവേശന വിലക്കും
cancel

ഹൈദരാബാദ്: തെലങ്കാനയിലെ വാനപർത്തി ജില്ലയിൽ ദലിത് കുടുംബത്തിന് നേരെ ഗുരുതരമായ ജാതിവിവേചനവും ക്ഷേത്രപ്രവേശന വിലക്കും. വാനപർത്തി ജില്ലയിലെ മംഗംപള്ളി ഗ്രാമത്തിലാണ് സംഭവം. ചെറിയ മകളെയും കൈയിലേന്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ദലിത് യുവാവിനെ റെഡ്ഡി വിഭാഗത്തിൽപ്പെട്ട ചിലർ തടയുകയും അക്രമസ്വഭാവത്തോടെ ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ചെറിയ കുട്ടിയുമായി എത്തിയ ദലിത് യുവാവിനെതിരെ റെഡ്ഡി വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തികൾ പരസ്യമായി രംഗത്തുവരികയായിരുന്നു. ‘ഈ ക്ഷേത്രം ഞങ്ങൾ പണിതതാണ്. ഞങ്ങൾ സംഭാവന നൽകിയാണ് ഇത് നിർമ്മിച്ചത്. ഇവിടെ വരാൻ നിങ്ങൾക്ക് എന്ത് ധൈര്യം?’ എന്ന് അവർ രൂക്ഷമായി ചോദിക്കുന്നതാണ് വീഡിയോയിൽ കാണാം.

യുവാവ് അവരോട് ന്യായങ്ങൾ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും, ഉയർന്ന ജാതിക്കാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല പ്രതികരണവും ഉണ്ടായില്ല. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണ്ണമായും അവഗണിക്കപ്പെടുകയായിരുന്നു.

വാനപർത്തി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് തുടി മേഘ റെഡ്ഡിയുടെ ഓഫീസിനെ മാധ്യമപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം ന്യൂഡൽഹിയിലാണെന്നാണ് ഓഫിസ് അധികൃതർ മറുപടി നൽകിയത്.

ഇന്ത്യയിൽ ദലിത് സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങളും ജാതീയമായ പീഡനങ്ങളും തുടർച്ചയായി വർധിച്ചുവരുന്നതായാണ് സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭരണഘടനാപരമായ സംരക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ ജാതി വിവേചനവും കടുത്ത ശാരീരിക-മാനസിക അതിക്രമങ്ങളും ഇപ്പോഴും സജീവമായി തുടരുന്നു.

ഒക്ടോബറിൽ ഈറോഡ് ജില്ലയിലെ പെരുമ്പള്ളിയിൽ പൊതുശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രണ്ട് ദലിത് യുവാക്കളെ മേൽജാതിക്കാരുടെ കാൽക്കൽ വീണ് മാപ്പപേക്ഷിക്കാൻ നിർബന്ധിതരാക്കിയ സംഭവം വലിയ ജനരോഷത്തിന് കാരണമായി. തുടർന്ന് പോലീസ് ഇവർക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തു.

​സെപ്റ്റംബറിൽ ബി.ടെക് വിദ്യാർഥിയായ സാഹിൽ വകോഡെയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രഫസർക്കെതിരെ ജാതീയമായ പീഡന ആരോപണം ഉയരുകയും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഉത്തർപ്രദേശിൽ ദലിത് പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിൽ പശുവിനെ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവവും മുൻപ് വാർത്തയായിരുന്നു.

ഇന്ത്യയിൽ പ്രതിവർഷം 50,000ലധികം ദലിത് പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ഭൂമി തർക്കങ്ങൾ, ജാതി വ്യവസ്ഥയിലെ മേധാവിത്വം, പൊലീസ് നിഷ്ക്രിയത്വം എന്നിവ കാരണം ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് വലിയ രീതിയിൽ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dalit Family Denied Temple Entry In Telangana
Next Story