
ഗുജറാത്തിൽ ക്ഷേത്രം സന്ദർശിച്ചതിന് ദലിത് കുടുംബത്തെ ആക്രമിച്ചു; 20 പേർക്കെതിരെ കേസ്, അഞ്ചുപേർ പിടിയിൽ
text_fieldsഗാന്ധിധാം: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഗാന്ധിധാം ടൗണിനടുത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയ ദലിത് കുടുംബത്തിലെ ആറു പേരെ 20തോളം പേർ വരുന്ന സംഘം ആക്രമിച്ചു. 20 പേർക്കെതിരെ കേസെടുക്കുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തു. ഗോവിന്ദ് വഗേലയും പിതാവ് ജഗാഭായിയും നൽകിയ പരാതികളിലാണ് കേസ് . പ്രതികളെ പിടികൂടുന്നതിന് എട്ടു സംഘങ്ങളെ നിയോഗിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കിഷോർ സിങ് സാല പറഞ്ഞു.
ഗോവിന്ദ് വഗേലയും കുടുംബവും നേർ ഗ്രാമത്തിലെ രാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രാർഥന നടത്തിയതാണ് ഇവരെ ചൊടിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഒക്ടോബർ 26ന് വഗേല ഷോപ്പിൽ ഇരിക്കവെ കുറച്ചുപേർ കന്നുകാലികളെ അഴിച്ചുവിട്ട് തെൻറ കൃഷി നശിപ്പിച്ചതായറിഞ്ഞു.
അമ്മാവൻ ഗണേഷ് വഗേലക്കൊപ്പം അവിടെ എത്തിയപ്പോൾ പൈപ്പും വടിയും മൂർച്ചയേറിയ ഉപകരണങ്ങളും ഉപയോഗിച്ച് ആക്രമിച്ചു. തെൻറ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഓട്ടോറിക്ഷ നശിപ്പിക്കുകയും ചെയ്തുവെന്നും വഗേല പരാതിയിൽ പറയുന്നു.
ഇവർക്ക് പുറമെ മാതാപിതാക്കൾക്കും മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
