ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചു; ദലിത് വയോധികനെ നിലം നക്കിത്തുടപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വിഭാഗത്തിൽപ്പെട്ട 60കാരനെക്കൊണ്ട് നിലം നക്കിത്തുടപ്പിച്ചു. ഉത്തർപ്രദേശിലെ ലഖ്നോവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളുള്ള 60കാരൻ രാംപാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ക്ഷേത്രത്തിന് സമീപം ഇരുന്നിരുന്നു. ഈ സമയം വെള്ളം കുടിക്കുന്നതിനിടെയാണ് ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറി ഉടമയായ പമ്മു എന്ന സ്വാമികാന്ത് അവിടേക്കുവന്ന് രാംപാൽ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് ആക്രമിച്ചത്. താൻ മനഃപൂർവം മൂത്രമൊഴിച്ചിട്ടില്ലെന്നും അസുഖം മൂലം അറിയാതെ സംഭവിച്ചതാകാമെന്നും രാംപാൽ പറഞ്ഞു.
സ്വാമികാന്ത് ജാതിപരമായ അധിക്ഷേപങ്ങൾ നടത്തുകയും ആ പ്രദേശത്തേക്ക് വരരുതെന്ന് രാംപാലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാംപാലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത യു.പി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതി ആർ.എസ്.എസുകാരനാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉത്തർപ്രദേശിലെ ഭരണ കൂടത്തിന്റെ ദലിത് വിരുദ്ധ മാനസികാവസ്ഥയുടെ പ്രതിഫലനമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അപമാനകരവും മനുഷ്യത്വരഹിതവുമായ നടപടിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

