Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകൾ ദലിത്​ എം.എൽ.എയെ...

മകൾ ദലിത്​ എം.എൽ.എയെ വിവാഹം ചെയ്​തു; ക്ഷേത്രത്തിലെ പൂജാരി ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
മകൾ ദലിത്​ എം.എൽ.എയെ വിവാഹം ചെയ്​തു; ക്ഷേത്രത്തിലെ പൂജാരി ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ചെന്നൈ: ദലിത്​ വിഭാഗത്തിൽ പെട്ട എ.ഐ.ഡി.എം.കെ എം.എൽ.എയെ വിവാഹം ചെയ്​തതിന്​ ബ്രാഹ്​മണ പെൺകുട്ടിയുടെ പിതാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു.കല്ലാകുറിച്ചി മണ്ഡലത്തിലെ എം.എൽ.എയായ പ്രഭുവുവിനെയാണ് ​പെൺകുട്ടി വിവാഹം ചെയ്​തത്​. തിങ്കളാഴ്​ചയായിരുന്നു വിവാഹമെന്ന്​ ഇന്ത്യൻ എക്​സ്​​പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

വിവാഹത്തിന്​ സമ്മതമില്ലാതിരുന്ന പിതാവ്​ പെട്രോളൊഴിച്ച്​ ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു​. ഇയാൾ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്​. പ്രഭുവിന്​ 36 വയസ്സും പെൺകുട്ടിക്ക്​ 19 വയസ്സുമാണുള്ളത്​.

''പെൺകുട്ടിയും എം.എൽ.എയും പ്രണയത്തിലായിരുന്നുവെന്നത്​ വാസ്​തവമാണ്​. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇത്​ സംബന്ധിച്ച്​ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക്​ പ്രായപൂർത്തിയാകാത്ത സമയം മുതൽ പ്രണയമുണ്ടായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രണയത്തിലായിട്ട്​ നാലുമാസമേ ആയിട്ടുള്ളൂ എന്നാണ്​ എം.എൽ.എ പറയുന്നത്''​ - പൊലീസ്​ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

പ്രഭു തങ്ങളുടെ വീട്ടിൽ വളർന്നവനാണെന്നും തങ്ങൾ അവനെ മകനെപ്പോലെയാണ്​ കണ്ടതെന്നും ഇപ്പോൾ വി​ശ്വാസ വഞ്ചന നടത്തിയെന്നും പെൺകുട്ടിയുടെ പിതാവ്​ പ്രതികരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളോട്​ വിവാഹത്തിന്​ സമ്മതം ചോദിച്ചെങ്കിലും അവർ അനുവദിച്ചില്ലെന്ന്​ പ്രഭു പ്രതികരിച്ചു.

Show Full Article
TAGS:AIADMK MLA tamilnadu police 
Next Story