Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുഡ്​ക നൽകിയില്ല,...

ഗുഡ്​ക നൽകിയില്ല, യു.പിയിൽ ദലിത്​ യുവാവിനെ തീക്കൊളുത്തി കൊല്ലാൻ ശ്രമം

text_fields
bookmark_border
ഗുഡ്​ക നൽകിയില്ല, യു.പിയിൽ ദലിത്​ യുവാവിനെ തീക്കൊളുത്തി കൊല്ലാൻ ശ്രമം
cancel

ലക്​നൗ: ഗുഡ്​ക നൽകാത്തതിനെ തുടർന്ന്​ യു.പിയിൽ ദലിത്​ യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ മാതുര ജില്ലയിലാണ്​ ഗുഡ്​ക നൽകാത്തതിനെ തുടർന്ന്​  പർദേശി എന്ന യുവാവിനെ തീകൊളുത്തിയത്​. ​െപാള്ളലേറ്റ യുവാവ്​ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്​. 

സാധനങ്ങൾ വാങ്ങുന്നതിനായി കടയിലെത്തിയ പർദേശിയോട്​ രാജു, രാഹു താക്കൂർ എന്നിവർ ഗുഡ്​ക ആവശ്യപ്പെടുകയായിരുന്നു. ഇത്​ നൽകാൻ തയാറാകാതിരുന്നതോടെ മണ്ണെണ്ണയൊഴിച്ച്​ തീകൊളുത്തുകയായിരുന്നുവെന്നാണ്​ ഇയാളുടെ സഹോദരൻ മൊഴി നൽകിയത്​​.

പർദേശിയെ തീകൊളുത്തിയ സംഭവത്തിൽ രണ്ട്​​ പേർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSet On Fireup DalitGutkha
News Summary - UP Dalit ‘Set on Fire’ for Refusing to Share Gutkha, Suffers 20% Burns; Cops Dispute His Version-India news
Next Story