Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപ്പ് ഗായകന്‍ ദാലര്‍ മെഹന്ദി ബി.ജെ.പിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പോപ്പ് ഗായകന്‍ ദാലര്‍ മെഹന്ദി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വിജയ് ഗോയ ലിൽ നിന്നും ദാലർ മെഹന്ദി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ പാർട്ടി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി, വടക്ക് പടിഞ്ഞാറൻ ഡൽഹി സ്ഥാനാർഥി ഹൻസ് രാജ് ഹൻസ്, ചാന്ദ്നി ചൗക് സ്ഥാനാർഥി ഹർഷ് വർദ്ധൻ എന്നിവർ പങ്കെടുത്തു.
2013ൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് ദാലര്‍ മെഹന്ദി കോണ്‍ഗ്രസ് അംഗത്വം നേടിയത്. ദാലർ മെഹന്ദി ഈണമിട്ട തകര്‍പ്പന്‍ ഗാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ഉപയോഗിച്ചിരുന്നു. കൂടാതെ മെഹന്ദി കോണ്‍ഗ്രസിനായുള്ള പ്രചാരണത്തിന് നേരിട്ടിറങ്ങുകയും ചെയ്തിരുന്നു.
പോപ്പ് ഗായകനായ മെഹന്ദി നിരവധി ബോളിവുഡ് സിനിമകൾക്കായും പാടിയിട്ടുണ്ട്.
Next Story
