Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട് വർഷങ്ങൾക്ക് ശേഷം...

രണ്ട് വർഷങ്ങൾക്ക് ശേഷം പൊതുചടങ്ങിൽ പങ്കെടുത്ത് ദലൈലാമ

text_fields
bookmark_border
Dalai Lama
cancel

ധരംശാല: കോവിഡ് മഹാമാരി ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ദലൈലാമ. സദസ്സിനെ അഭിസംബോധന ചെയ്യവെ, താൻ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടറുമായി ബോക്സിങ് നടത്താൻ പോലും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സക്കായി ഇന്ത്യ സന്ദർശിക്കുമെന്ന് ദലൈലാമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ പൂർണ ആരോഗ്യവാനാണെന്ന് ദലൈലാമ വ്യക്തമാക്കിയിരിക്കുന്നത്.

ദലൈലാമ ചടങ്ങിനിടെ

ബുദ്ധ മതത്തിന്‍റെ മുൻകാല അസ്തിത്വങ്ങളെയും ജനനങ്ങളേയും വിവരിക്കുന്ന ജാതക കഥകളിലെ ഭാഗവും സദസ്സിൽ ദലൈലാമ വിവരിച്ചു. ടിബറ്റൻ ക്ഷേത്രമായ സുഗ്ലഖാങ്ങിൽ ബോധിചിത്ത (സെംകി) വളർത്തുന്നതിനുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്യാസിമാരും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷൻ (സി.ടി.എ) അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
TAGS:Dalai Lamabefore public after two yearscovid outbreak
News Summary - Dalai Lama appeared before public after two years of covid outbreak
Next Story