Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎണ്ണവില: ഒാരോ...

എണ്ണവില: ഒാരോ പമ്പിലും വ്യത്യാസമുണ്ടാകുമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
എണ്ണവില: ഒാരോ പമ്പിലും വ്യത്യാസമുണ്ടാകുമെന്ന്​ റിപ്പോർട്ട്​
cancel

ലക്​നോ: വെള്ളിയാഴ്​ച മുതൽ ദിവസവും എണ്ണവില മാറ്റുന്നതിനുള്ള തീരുമാനം കമ്പനികൾ നടപ്പിലാക്കി തുടങ്ങുകയാണ്​. എന്നാൽ പുതിയ റിപ്പോർട്ടകളനുസരിച്ച്​ ദിവസവും എണ്ണവിലയിൽ മാറ്റം വരുത്തു​േമ്പാൾ ഒാരോ പമ്പിലും വിലയിൽ വ്യത്യാസമുണ്ടാകുമെന്നാണ്​ ​ സൂചന. ലിറ്ററിന്​ 15 പൈസയുടെ വരെ വ്യത്യാസം പമ്പുകളിൽ ഉണ്ടാകും.

 പുതിയ രീതിയിലേക്ക്​ മാറു​േമ്പാൾ എണ്ണസംഭരണ ശാലകളുടെ അടുത്ത്​ സ്ഥിതി ചെയ്യുന്ന പമ്പുകളിൽ വില കുറവായിരിക്കും. ഇന്ധനം പമ്പുകളിൽ എത്തിക്കുന്നതിനുള്ള ചിലവ്​ സംഭരണ ശാലകളുടെ അടുത്ത്​ സ്ഥിതി ചെയ്യുന്ന പമ്പുകളിൽ കുറവായിരിക്കും. ദിവസവും ഇന്ധന വില പരിഷ്​കരിക്കു​​േമ്പാൾ ഇത്​ ഉൾപ്പടെ പമ്പുടമകൾ പരിഗണിക്കുമെന്നാണ്​ സൂചന. 

രാജ്യത്തെ തെര​ഞ്ഞെടുത്ത നഗരങ്ങളിലാണ്​ പുതിയ പരിഷ്​കാരം വെള്ളിയാഴ്​ച മുതൽ നിലവിൽ വരിക. ദിവസവും പുതുക്കേണ്ട വില രാത്രി എട്ട്​ മണിയോടെ എണ്ണ കമ്പനികൾ​ പമ്പുടമകൾക്ക്​ നൽക​ും. ഇൗ വില  പമ്പുകൾ പ്രദർശിപ്പിക്കണം. ഇത്​ ചെയ്യാത്തവർക്ക്​ കനത്ത പിഴ ചുമത്തുമെന്നും എണ്ണ കമ്പനികൾ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpoil companies
News Summary - Daily fuel prices to vary from pump to pump
Next Story