Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രക്ക്​...

മഹാരാഷ്​ട്രക്ക്​ ആശ്വാസം; പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെ

text_fields
bookmark_border
മഹാരാഷ്​ട്രക്ക്​ ആശ്വാസം; പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെ
cancel

മുംബൈ: കോവിഡ്​ രോഗബാധ തീവ്രമായി തുടരുന്ന മഹാരാഷ്​ട്രക്ക്​ ആശ്വാസമായി പുതിയ കണക്കുകൾ. ദിവസങ്ങൾക്ക്​ ശേഷം മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 48,621 പേർക്കാണ്​ മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47,71,022 ആയി ഉയർന്നു.

567 പേർ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണം 70,851 ആയി ഉയർന്നു. ഏപ്രിൽ മൂന്നിനാണ്​ ഇതിന്​ മുമ്പ്​ മഹാരാഷ്​ട്രയിൽ 50,000ൽ താഴെ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 49,447 പേർക്കാണ്​ അന്ന്​ രോഗബാധ സ്ഥിരീകരിച്ചത്​. പിന്നീടുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത്​ പ്രതിദിനം 50,000ത്തിലേറെ രോഗികളുണ്ടായിരുന്നു.

അതേസമയം, മുംബൈയിലും സ്ഥിതി മെച്ചപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. 2662 പേർക്കാണ്​ മുംബൈയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 78 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. മാർച്ചിന്​ ശേഷം ഇതാദ്യമായാണ്​ മുംബൈയിൽ രോഗികളുടെ എണ്ണം ഇത്രത്തോളം കുറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra​Covid 19
News Summary - Daily Covid Cases Fall Below 50k in Maharashtra in 30 Days, Mumbai Has Lowest Infections Since Mid-March
Next Story