Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഖ്​ലാഖ്​ വധം: രണ്ടു പ്രതികൾക്ക്​ ജാമ്യം

text_fields
bookmark_border
അഖ്​ലാഖ്​ വധം: രണ്ടു പ്രതികൾക്ക്​ ജാമ്യം
cancel

ന്യൂഡൽഹി: പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചെന്നാരോപിച്ച്​ നോയിഡക്കടുത്ത ബിസാദയിൽ മുഹമ്മദ്​ അഖ്​ലാഖ്​ (55) എന്നയാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്ക്​ ജാമ്യം. വിശാൽ റാണ (21), ഹരി ഒാം (26) എന്നിവർക്കാണ്​ അലഹബാദ്​ ഹൈകോടതി ജാമ്യം നൽകിയത്​. 

2015 സെപ്​റ്റംബർ 28നാണ്​ അഖ്​ലാഖ്​ കൊല്ലപ്പെട്ടത്​. 18 പേരാണ്​ കേസിൽ അറസ്​റ്റിലായത്​. ഇതിൽ 14 പേർക്ക്​ നേര​േത്ത ജാമ്യം ലഭിച്ചു. റാവിൻ (22) എന്ന പ്രതി പൊലീസ്​ കസ്​റ്റഡിയിലി​രിക്കെ ​െഡങ്കിപ്പനി ബാധിച്ച്​ മരിച്ചു. വിശാൽ റാണ, ഹരി ഒാം എന്നിവർ മറ്റൊരു പ്രതിക്കൊപ്പം 22 മാസമായി ഗ്രേറ്റർ നോയിഡയി​ലെ ലുക്​​സർ ജയിലിൽ കഴിയുകയായിരുന്നു. യു.പി ബി.ജെ.പി ഭരിക്കുന്നതുകൊണ്ടാണ്​ മകന്​ ‘നീതി’ കിട്ടിയതെന്നായിരുന്നു ജാമ്യം ലഭിച്ച വിവരം അറിഞ്ഞപ്പോൾ വിശാൽ റാണയുടെ പിതാവും​ ബി.ജെ.പി പ്രാദേശിക നേതാവുമായ​ സഞ്​ജയ്​ റാണയുടെ പ്രതികരണം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dadri murder: Two accused get Bail
Next Story