Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖ്​ലാഖ്​ ഘാതകർക്ക്​...

അഖ്​ലാഖ്​ ഘാതകർക്ക്​ ജോലി നൽകിയില്ലെന്ന്​ എൻ.ടി.പി.സി

text_fields
bookmark_border
അഖ്​ലാഖ്​ ഘാതകർക്ക്​ ജോലി നൽകിയില്ലെന്ന്​ എൻ.ടി.പി.സി
cancel

ന്യൂ​ഡ​ൽ​ഹി: വീ​ട്ടി​ല്‍ പ​ശു​വി​റ​ച്ചി​ സൂക്ഷിച്ചെന്ന്​​ ആ​രോ​പി​ച്ച് ദാ​ദ്രി​യി​ല്‍ മു​ഹ​മ്മ​ദ് അ​ഖ്‌​ലാ​ഖി​നെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് ജോലി നൽകിയിട്ടില്ലെന്ന്​ പ്രമുഖ വൈദ്യുതി കമ്പനിയായ നാ​ഷ​ന​ല്‍ തെ​ര്‍മ​ല്‍ പ​വ​ര്‍ കോ​ർ​പ​റേ​ഷ​ൻ (എൻ.ടി.പി.സി). പ്രാദേശിക എം.എൽ.എയുടെ സഹായത്തോടെ 15 പ്രതികൾക്ക്​ സർക്കാർ കമ്പനിയിൽ കരാർ അടിസ്​ഥാനത്തിൽ നിയമനം ലഭിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

പ്രതികൾക്ക്​ തൊഴിൽ നൽകാനുള്ള ധാരണയില്ലെന്നും തൊഴിൽ നൽകിയിട്ടില്ലെന്നും ദാദ്രിയിൽ പ്രവർത്തിക്കുന്ന കമ്പനി പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, കമ്പനിയുടെ പരിസരങ്ങളിലുള്ള കുടുംബങ്ങളുടെ പുരോഗതിയും സാമൂഹിക ഉത്ഥാനവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും വ്യക്​തമാക്കി. എ​ൻ.​പി.​ടി.​സി​യു​ടെ പ​ദ്ധ​തിപ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്​​ത ജോ​ലി​യാ​ണ്​ കൊ​ല​േ​ക്ക​സ്​ പ്ര​തി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തെ​ന്ന്​ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മ​രി​ച്ച മ​റ്റൊ​രു പ്ര​തി ര​വീ​ണ്‍ സി​സോ​ദി​യ​യു​ടെ കു​ടും​ബ​ത്തി​ന് എ​ട്ടു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​വും ഭാ​ര്യ​ക്ക് പ്രൈ​മ​റി സ്​​കൂ​ളി​ൽ ജോ​ലി​യും സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dadri lynchingmalayalam newsgovernment jobsNTPC
News Summary - Dadri lynching accused not given jobs with us: State-run NTPC- India news
Next Story