കൊള്ള സംഘത്തെ സഹായിച്ചു; രാജധാനിയിലെ കോച്ച് അറ്റൻഡർ പിടിയിൽ
text_fieldsപാറ്റ്ന: കൊള്ള സംഘത്തെ ട്രെയിനിൽ കയറാൻ സഹായിച്ച കോച്ച് അറ്റൻഡർ പൊലീസ് കസ്റ്റഡിയിൽ. ഡൽഹി –പാറ്റ്ന രാജധാനി എക്സ്പ്രസിലെ കോച്ച് അറ്റൻഡറാണ് പൊലീസ് പിടിയിലായത്.
ട്രെയിനിലെ A4, B1, B2 കോച്ചുകളിലാണ് സംഘം മോഷണംനടത്തിയത്. സ്യൂട്ട്കേസുകൾ നഷ്ടപ്പെട്ടതായി നാലുപേരുടെപരാതി ലഭിച്ചിട്ടുണ്ട്. ട്രെയിനിൽ നിൽക്കാൻ അറ്റൻഡർ നിയമവിരുദ്ധമായി അനുവദിച്ച മൂന്നു പേരാണ് ഇതു ചെയ്തതെന്നും പരാതിക്കാർ റെയിൽവേ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊള്ളസംഘം മർദ്ദിച്ചതായും പരാതിക്കാർ പറയുന്നു.
സംഭവത്തെ തുടർന്ന്റെയിൽവേ പൊലീസ് ഫോഴ്സിലെ എസ്കോർട്ട് ഇൻചാർജായ എ.എസ്.െഎയെ സസ്പെൻറ് ചെയ്തു. മോഷണശ്രമം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട എസ്കോർട്ട് സംഘത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും പാറ്റ്ന റെയിൽവേ പൊലീസ് അറിയിച്ചു.
ബിഹാർ പൊലീസുമായി ചേർന്ന് പ്രവർത്തിക്കാൻ റെയിൽവേ പൊലീസിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു നിർദ്ദേശം നൽകി. ഒൗദ്യോഗിക അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
