Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാഭോൽക്കർ വധം:...

ധാഭോൽക്കർ വധം: കടലിനടിയിൽ നിന്നും തോക്ക്​ വീണ്ടെടുത്തു

text_fields
bookmark_border
ധാഭോൽക്കർ വധം: കടലിനടിയിൽ നിന്നും തോക്ക്​ വീണ്ടെടുത്തു
cancel

പൂനെ: സാമൂഹിക പ്രവർത്തകനും യുക്തിവാദി നേതാവുമായ ന​രേന്ദ്ര ധാഭോൽക്കറെ വധിക്കാൻ​ അക്രമികൾ ഉപയോഗിച്ച തോക്ക ്​ താനെയിലെ കടലിടുക്കിൽ നിന്നും കണ്ടെടുത്തു. കടലിനടിയിലെ 40 അടിയോളമുള്ള മണൽ കൂനക്കും താഴെ നിന്നാണ്​ സുപ്രധാന തെളിവായ തോക്ക്​ സി.ബി.ഐ വീണ്ടെടുത്തത്​. ഏഴര കോടി രൂപ മുടക്കിയാണ്​ തോക്ക്​ കടലിനടിയിൽ നിന്നും എടുത്തത്​.

ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻവിടെക്​ മറൈൻ കൺസൾറ്റൻറ്​സ്​ നോർവീജയയിൽ നിന്നുള്ള അത്യാധുനിക സാ​​​ങ്കേതികവിദ്യ ഉപയോഗിച്ചാണ്​ തോക്ക്​ കണ്ടെത്തിയത്​. യുക്രെയിനിൽ നിന്നുള്ള ​മുങ്ങൽ വിദഗ്​ധരാണ്​ കടലിനടയിലിലെ മണൽകൂനക്കടിയിൽ നിന്ന്​ തോക്ക്​ പുറത്തെടുത്തത്​. തോക്ക്​ കണ്ടെത്താനും പുറത്തെടുക്കുന്നതിനുമായി ​ഏഴരക്കോടി രൂപയാണ്​ കർണാടക, മഹാരാഷ്​ട്ര സർക്കാറുകൾ ചെലവഴിച്ചത്​.

തോക്ക്​ ബാലിസ്​റ്റിക്​ ടെസ്​റ്റിന്​ അയച്ചതായി സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ടെസ്​റ്റിലൂടെ തോക്ക്​ ധാഭോൽകർ വധത്തിന്​ മാത്രമാണോ മറ്റേതെങ്കിലും കേസുകളിൽ ഉപയോഗിച്ചിട്ടുണ്ടോയെന്നും​ വ്യക്തമാകും. ധഭോൽക്കറെ കൊലപ്പെടു​ത്തിയ കേസിലെ പ്രതികൾ തന്നെയാണ്​ മാധ്യമപ്രവർത്തക ഗൗരി ല​ങ്കേഷിനെ ​വധിച്ചതിന്​ പിന്നിലെന്ന്​ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇരുവരെയും കൊലപ്പെടുത്തുന്നതിന്​ ഉപയോഗിച്ചത്​ ഒരേ തോക്കാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ്​ ഇരുകേസുകളിലും സുപ്രധാനമായ തോക്ക്​ കണ്ടെത്താനുള്ള ശ്രമം സി.ബി.ഐ തുടങ്ങിയത്​.

ധാഭോൽകറെ വെടിവെച്ച ശരത്​ കലാസ്​കർ എന്ന പ്രതിയാണ്​ തോക്ക്​ കടലിടുക്കിൽ ഉപേക്ഷിച്ചെന്ന്​ മൊഴി നൽകിയത്​. പാറക്കെട്ടുകളും ശക്തമായ തിരയുമുള്ള കടലിട​ുക്കിൽ നിന്ന്​ തോക്ക്​ കണ്ടെത്തുക ശ്രമകരമായിരുന്നു.

2013 ആഗസ്റ്റ് 20നാണു പ്രഭാത നടത്തത്തിനിടെ പുണെയിൽവച്ച് ധാഭോൽക്കർ വെടിയേറ്റു മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsPistolDabholkar murderNorwegian techUkrainian diversseabed
News Summary - Dabholkar murder: Norwegian tech and Ukrainian divers to recover gun from seabed - India news
Next Story