ദാഭോൽകറെ വെടിവെച്ച രണ്ടാമനും സി.ബി.െഎ കസ്റ്റഡിയിൽ
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോൽകർക്കു േനരെ നിറയൊഴിച്ച രണ്ടാമത്തെ ഷൂട്ടറെയും സി.ബി.െഎ അറസ്റ്റ് ചെയ്തു. സ്ഫോടന ആസൂത്രണ കേസിൽ ഇതുവരെ മഹാരാഷ്ട്ര എ.ടി.എസിെൻറ കസ്റ്റഡിയിലായിരുന്ന ശരദ് കലസ്കറെയാണ് തിങ്കളാഴ്ച ദാഭോൽകർ കേസിൽ സി.ബി.െഎ അറസ്റ്റ് ചെയ്തത്. എ.ടി.എസ് കസ്റ്റഡി അവസാനിച്ചതോടെ മുംബൈയിലെ കോടതി കലസ്കറെ വിട്ടുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു.
ദാഭോൽകർ കേസിൽ പുണെ കോടതി കലസ്കറെ തിങ്കളാഴ്ച വരെ സി.ബി.െഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒന്നാം ഷൂട്ടർ സച്ചിൻ സന്ദുരെയുടെ കസ്റ്റഡിയും സി.ബി.െഎ ആവശ്യപ്പെടും. ഇരുവരെയും മുഖാമുഖമിരുത്തി ചോദ്യം ചെയ്യണമെന്ന് സി.ബി.െഎ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സ്ഫോടന ആസൂത്രണ കേസിൽ നല്ലസൊപാരയിൽനിന്ന് കലസ്കറെ എ.ടി.എസ് അറസ്റ്റ് ചെയ്തതോടെയാണ് ദാഭോൽകർ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായത്.
താനും അന്ദുരെയുമാണ് ദാഭോൽകർക്കു നേരെ നിറയൊഴിച്ചതെന്ന് കലസ്കർ എ.ടി.എസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് എ.ടി.എസ് അന്ദുരെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സി.ബി.െഎക്ക് കൈമാറുകയായിരുന്നു.
