Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ജീവനക്കാരുടെ...

കേന്ദ്ര ജീവനക്കാരുടെ ഡി.എ വർധന ഉടനെയില്ലെന്ന്​ സൂചന; തീരുമാനം ഇന്നുണ്ടായേക്കും

text_fields
bookmark_border
കേന്ദ്ര ജീവനക്കാരുടെ ഡി.എ വർധന ഉടനെയില്ലെന്ന്​ സൂചന; തീരുമാനം ഇന്നുണ്ടായേക്കും
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധി ഉണ്ടാക്കിയ ഞെരുക്കം കാരണം കേന്ദ്രജീവനക്കാരുടെ ഡി.എ വർധന തൽകാലം തടഞ്ഞ്​വെച്ചേക ്കും. ഇന്ന്​ ചേരുന്ന കേന്ദ്ര കാബിനറ്റ്​ ഇത്​ സംബന്ധിച്ച്​ തീരുമാനം കൈകൊള്ളുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഡി.എ വർധിപ്പിക്കാൻ കേന്ദ്ര കാബിനറ്റ്​ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. നിലവിലുള്ള 17 ശതമാനം 21 ശതമാനമാക്കി വർ ധിപ്പിക്കാനാണ്​ തീരുമാനിച്ചിരുന്നത്​്​. എന്നാൽ, കോവിഡ്​ പ്രതിസന്ധിയും ലോക്​ഡൗൺ മൂലമുണ്ടായ സാമ്പത്തിക ഞെര ുക്കവും കാരണം തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇൗ സാമ്പത്തിക വർഷം മുഴുവനായി ഡി.എ വർധന തടഞ്ഞ്​ വെക്കാനാണ്​ സർക്കാർ ആലോചിക്കുന്നത്​.

ഡി.എ യിൽ വർധന വരുത്തുകയും ഇപ്പോഴത്​ കുടിശ്ശികയാക്കി വെക്കുകയും ​െചയ്യുന്നത്​ സർക്കാർ പരിഗണിക്കുന്നുണ്ട്​. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന്​ കരകയറു​േമ്പാൾ ആ കുടിശ്ശിക വിതരണം ചെയ്യാമെന്ന കണക്കുകൂട്ടലിലാണിത്​. ഇൗ വർഷം ഡി.എ വർധന വിതരണം ചെയ്യി​ല്ലെന്ന്​ ഏറെകുടെ ഉറപ്പായിട്ടുണ്ട്​.

സർക്കാർ തീരുമാനം 54 ലക്ഷം ജീവനക്കാരെയും 65 ലക്ഷം പെൻഷൻകാരെയും ബാധിക്കുന്നതാണ്​. ഡി.എ വർധന നടപ്പാക്കിയാൽ 14,595 കോടിയുടെ അധികബാധ്യതയാണ്​ സർക്കാറിനുണ്ടാകുക.

കേന്ദ്രജീവനക്കാരുടെ ഒരു ദിവസത്തെ വേതനം വീതം 12 മാസം പി.എം കെയേർസിലേക്ക്​ പിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്​. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേ​ൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രസ്​റ്റാണ്​ പി.എം​ കെയേർസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentmalayalam newsindia newscovid 19DA hikecentral employees da hikeda hike hold
News Summary - DA Hike For Government Employees On Hold Amid COVID Crisis
Next Story