വിവാദം തീരുന്നില്ല; പുരസ്കാരത്തിനു വേണ്ടി ഡി. രൂപ ഗൂഢാലോചന നടത്തിയെന്ന് ഫൗണ്ടേഷൻ
text_fieldsബംഗളൂരു: െഎ.ജി ഡി. രൂപക്ക് ‘നമ്മ ബംഗളൂരു’ പുരസ്കാരം ലഭിച്ചിരുന്നിെല്ലന്ന് സന്നദ്ധ സംഘടനയായ ‘നമ്മ ബംഗളൂരു’ ഫൗണ്ടേഷൻ. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്ന പുരസ്കാരം െഎ.ജി നിരസിച്ചതിനു പിറകെയാണ് സംഘടനയുടെ വിശദീകരണം.
െഎ.ജി രൂപക്ക് ഇൗ പുരസ്കാരം നൽകുെമന്ന് പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ പുരസ്കാരം നിരസിക്കുന്ന സാഹചര്യവും ഉടലെടുക്കുന്നില്ലെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചപ്പോൾ തന്നെ അവർ ഗൂഢാലോചന നടത്തി. എന്നാൽ അവസാന വിജയിയാകാൻ സാധിക്കാതെ വന്നതോടെ പുരസ്കാരം നിരസിക്കുകയാെണന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇത് അപക്വമായ പെരുമാറ്റമായിപ്പോയെന്നും സംഘടന കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സന്നദ്ധ സംഘടനയായ ‘നമ്മ ബംഗളൂരു’ ഫൗണ്ടേഷെൻറ പുരസ്കാരം െഎ.ജി രൂപ നിരസിച്ചത്. പുരസ്കാരം സ്വീകരിക്കാൻ തെൻറ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അവർ ഫൗണ്ടേഷന് കത്തയച്ചിരുന്നു.
വ്യാപാരിയും ബി.ജെ.പി രാജ്യസഭാ എം.പിയുമായ രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ചതാണ് നമ്മ ബംഗളൂരു ഫൗണ്ടേഷൻ. വിവിധ മേഖലകളിൽ മികച്ച സേവനമനുഷ്ഠിക്കുന്നവർക്ക് നൽകുന്ന പുരസ്കാരത്തിെൻറ ഒമ്പതാം എഡിഷനിലാണ് ഡി. രൂപ തെരഞ്ഞെടുക്കപ്പെട്ടത്.
ഉദ്യോഗസ്ഥർ രണ്ടു കോടി രുപ കൈക്കൂലി വാങ്ങി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജയലളിതയുടെ തോഴി ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ഡി. രൂപയുടെ റിപ്പോർട്ട് വിവാദമായിരുന്നു. ബംഗളൂരു െസൻട്രൽ ജയിലിൽ ശശികലക്ക് മാത്രമായി അടുക്കളയും പരിചാരകരുമുെണ്ടന്നും ഇൗ സൗകര്യങ്ങൾ ലഭിക്കാൻ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിന് രണ്ടു കോടി കൈക്കൂലി നൽകിയെന്നുമായിരുന്നു രൂപ കെണ്ടത്തിയത്. ഇതേ തുടർന്ന് ജയിൽ ചുമതലയിൽ നിന്നും രൂപയെ കഴിഞ്ഞ വർഷം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ബംഗളൂരുവിലെ ഹോം ഗാർഡ്, സിവിൽ ഡിഫൻസ് െഎ.ജിയാണ് ഡി. രൂപ.
‘എല്ലാ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും അകലം പാലിക്കുകയും നിഷ്പക്ഷത വച്ചുപുലർത്തുകയും ചെയ്യണം. എന്നാൽ മാത്രമേ ജനങ്ങളുടെ മുമ്പിൽ നല്ലതും കളങ്കരഹിതവുമായ പ്രതിച്ഛായ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ’ എന്ന് ഡി. രൂപ ഫൗണ്ടേഷനയച്ച കത്തിൽ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും രൂപ കൂട്ടിച്ചേർത്തു.
ഗവൺമെൻറ് ഒഫീഷ്യൽ ഒാഫ് ദി ഇയർ എന്ന പുരസ്കാരത്തിനാണ് രൂപയെ നാമനിർദേശം ചെയ്തത്. എട്ട് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിയുടെ പേര് ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ െവച്ചാണ് പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
