Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾ എന്‍റെ...

മുസ്​ലിംകൾ എന്‍റെ സഹോദരൻമാർ, ഞങ്ങളിവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും -തേജസ്വി സൂര്യക്ക്​ മറുപടിയുമായി ഡി.കെ ശിവകുമാർ

text_fields
bookmark_border
മുസ്​ലിംകൾ എന്‍റെ സഹോദരൻമാർ, ഞങ്ങളിവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും -തേജസ്വി സൂര്യക്ക്​ മറുപടിയുമായി ഡി.കെ ശിവകുമാർ
cancel

ബംഗളൂരു: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ്​ ബെഡ്​ അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തെ വർഗീയവത്​കരിച്ച​ ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക്​ മറുപടിയുമായി കർണാടക കോൺഗ്രസ്​ അധ്യക്ഷൻ ഡി.​െക ശിവകുമാർ. മുസ്​ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വർഗീയ പരാമർശങ്ങളോടെയുള്ള തേജസ്വിയുടെ വിഡിയോ​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിനെതിരെ ശിവകുമാർ രംഗത്തെത്തി. "തേജസ്വി സൂര്യ എന്തിനാണ് മുസ്​ലിംകളെ അധിക്ഷേപിക്കുന്നത്​. അവർ എന്റെ സഹോദരന്മാരാണ്. ഇത് ഭാരതമാണ്. ഞങ്ങൾ ഇവിടെ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു മരിക്കും. കാശ്മീർ മുതൽ കന്യാകുമാരി വരെ മുസ്​ലിംകൾ ഒരുപാട്​ സേവനങ്ങൾ ചെയ്യുന്നുണ്ട്. നമുക്ക്​ വ്യത്യസ്​തമായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടാകാം. എന്നാൽ ധർമവും ദൈവത്തി​േലക്കുള്ള മാർഗവും ഒന്നാണ്​. ബാംഗ്ലൂരിനെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഇടം എന്ന്​ വിശേഷിപ്പിച്ച ആളാണ്​ അദ്ദേഹം. അങ്ങനെയുള്ള ആളെ അറസ്റ്റ്​ ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകണം'' -ഡി.കെ പറഞ്ഞു.

അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന്​ പിന്നാലെയുള്ള വിഡിയോ സന്ദേശത്തിലാണ്​ തേജസ്വി സൂര്യ വർഗീയ പരാമർശങ്ങൾ നടത്തിയത്​. ബി.ബി.എം.പി സൗത്ത്​ സോണിലെ 16 മുസ്​ലിം ജീവനക്കാരുടെ പേര്​ വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി, എന്തടിസ്​ഥാനത്തിലാണ്​ ഇവരെ നിയമിച്ചതെന്ന്​ ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്​മണ്യ, ഉദയ്​ ഗരുഡാചർ, സതീഷ്​ റെഡ്​ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത്​ മദ്​റസയാണോ അതോ കോർപറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്​മണ്യ എം.എൽ.എയ​ുടെ ചോദ്യം. വിഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്​​സ്​ആപ്പിൽ അതിവേഗം പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DK ShivakumarTejasvi Surya
News Summary - D. K. Shivakumar against Tejasvi Surya
Next Story