പരംബീർ സിങ് പ്രതിയായ കേസിൽ 'ഡി കമ്പനി' അംഗം അറസ്റ്റിൽ
text_fieldsപരംബീർ സിങ്
മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ ദാവൂദ് ഇബ്രാഹിമിെൻറ 'ഡി കമ്പനി' അംഗം അറസ്റ്റിൽ. മറ്റൊരു കേസിൽ തലോജ ജയിലിൽ കഴിയുന്ന തരീഖ് പർവീണിനെയാണ് താണെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിെൻറ രാജിക്ക് കാരണക്കാരനായ മുംൈബ മുൻ പൊലീസ് കമീഷണർ പരംബീർ സിങ് ഉൾപ്പെട്ട പണം തട്ടൽ കേസാണിത്.
പരംബീർ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്കും അധോലോക സംഘാംഗങ്ങൾക്കുമെതിരെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ തന്ന നൽകിയ പരാതിയിലാണ് അറസ്റ്റ്. മുംബൈക്ക് മുമ്പ് താണെയിൽ പൊലീസ് കമീഷണറായിരിക്കെ പരംബീർ സിങ് പണം വാങ്ങിയെന്നാണ് ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

