Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Hoardings of BJP Rally Uprooted for Firewood
cancel
Homechevron_rightNewschevron_rightIndiachevron_rightഅടുപ്പ്​ പുകയണ്ടേ......

അടുപ്പ്​ പുകയണ്ടേ... യു.പിയിലെ ബി.ജെ.പി റാലിക്ക്​ പിന്നാലെ പരസ്യബോർഡുകൾ പൊളിച്ചെടുത്ത്​ ജനം -വിഡിയോ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഡിസംബർ 28നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ​പ​ങ്കെടുത്ത റാലി. യു.പിയിലെ ഹാപുറിലെ റാലിക്ക്​ ശേഷമുള്ള പ്രദേശത്തെ ദൃ​ശ്യങ്ങളാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്​. റാലി കഴിഞ്ഞതോടെ പ്രദേശത്ത്​ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യപലക നീക്കം ചെയ്യാനായിരുന്നു ആളുക​ളുടെ ശ്രമം.

പാചക വാതക സിലിണ്ടറുകൾ നിറക്കുന്നത്​ വലിയ ചെലവേറിയതാണെന്ന്​ പറഞ്ഞായിരുന്നു ബോർഡുകൾ സ്​ഥാപിച്ച പലകകൾ ആളുകൾ വീടുകളിലേക്ക്​ കൊണ്ടുപോയത്​. ബോർഡുകൾ സ്ഥാപിക്കുന്നതിനായി ലക്ഷകണക്കിന്​ രൂപയാണ്​ ബി.ജെ.പി മുടക്കിയിരുന്നത്​. ഇവയെല്ലാം ആളുകൾ പൊളിച്ചെടുത്ത്​ വിറകിനായി കൊണ്ടുപോയി.

'ഒരു സിലിണ്ടറിന്​ 1000 രൂപയാണ്​ വില. സിലിണ്ടർ വീണ്ടും നിറക്കാനുള്ള പണമില്ല. ഈ പലകകൾ വീട്ടിൽ പാചകത്തിന്​ ഉപയോഗിക്കും' -പലകയുമായി പോകുന്ന ഒരു സ്ത്രീ വിഡിയോയിൽ പറയുന്നു.

2016​ൽ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ദാരിദ്ര്യരേഖക്ക്​ താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക്​ സൗജന്യ പാചക വാതക കണക്ഷനുകൾ നൽകിയിരുന്നു. എന്നാൽ വിലക്കയറ്റം തടസമായതോടെ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക്​ വീണ്ടും പാചകവാതക സിലിണ്ടറുകൾ നിറക്കുന്നത്​ വൻ ബാധ്യതയാകുകയായിരുന്നു. യു.പിയിൽ 900 രൂപയാണ്​ ഒരു സിലിണ്ടറിന്‍റെ വില. 2019ലെ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ കംപാഷനേറ്റ്​ ഇ​ക്കണോമിക്സിന്‍റെ പഠനപ്രകാരം ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​ എന്നിവിടങ്ങളിലെ പദ്ധതി ആനുകൂല്യം ലഭിച്ച 73 ശതമാനം കുടുംബങ്ങളും പാചകത്തിനായി മറ്റു ഉപാധികൾ തേടിയതായി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPG PriceUP Election 2022BJP
News Summary - Cylinder Refill Too Expensive Hoardings of BJP Rally Uprooted for Firewood
Next Story