Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൗ​ട്ടെ...

ടൗ​ട്ടെ ചുഴലിക്കാറ്റ്​: ബാർജിലെ ലൈഫ്​ ബോട്ടിൽ ദ്വാരങ്ങൾ; ക്യാപ്​റ്റൻ മുന്നറിയിപ്പ്​ അവഗണിച്ചെന്ന്​​ ചീഫ്​ എൻജീനിയർ

text_fields
bookmark_border
ടൗ​ട്ടെ ചുഴലിക്കാറ്റ്​: ബാർജിലെ ലൈഫ്​ ബോട്ടിൽ ദ്വാരങ്ങൾ; ക്യാപ്​റ്റൻ മുന്നറിയിപ്പ്​ അവഗണിച്ചെന്ന്​​ ചീഫ്​ എൻജീനിയർ
cancel

മുംബൈ: ടൗ​ട്ടെ ചുഴലിക്കാറ്റിനെ തുടർന്ന്​ മുംബൈയിൽ നിരവധി ബാർജുകളാണ്​ അപകടത്തിൽപ്പെട്ടത്​​. നിരവധി ആളുകളെ കാണാതാവുകയും ചെയ്​തിരുന്നു. ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ വെളിപ്പെടുത്തിയിരിക്കുകയാണ്​ ചീഫ്​ എൻജീനിയറായ റഹ്​മാൻ ഷെയ്​ഖ്​.ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽ നിന്നും രക്ഷപ്പെട്ട റഹ്​മാൻ ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്​.

ചുഴലിക്കാറ്റ്​ വരുന്നതിന്​ ഒരാഴ്ച മുമ്പ്​ തന്നെ മുന്നറിയിപ്പ്​ ലഭിച്ചിരുന്നു. പല കപ്പലുകളും മുന്നറിയിപ്പ്​ പരിഗണിച്ച്​ സുരക്ഷിത സ്ഥാനങ്ങളിൽ മടങ്ങി. ക്യാപ്​റ്റൻ ബൽവീന്ദർ സിങ്ങിനോട്​ മുന്നറിയിപ്പിനെ കുറിച്ച്​ പറഞ്ഞിരുന്നു. എന്നാൽ, 40 കിലോമീറ്റർ വേഗതയിലാണ്​ കാറ്റുവീശുകയെന്നും മൂന്ന്​ മണിക്കൂറിനുള്ളിൽ കാറ്റ്​ തീരം വിടുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്​. പക്ഷേ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ്​ കാറ്റെത്തിയത്​. അത്​ കനത്ത നാശം വിതക്കുകയും ചെയ്​തുവെന്ന്​ റഷ്​മാൻ ഷെയ്​ഖ്​ പറഞ്ഞു.

261 പേരാണ്​ അപകടത്തിൽപ്പെടു​േമ്പാൾ ബാർജിലുണ്ടായിരുന്നത്​. ചിലരുടെ മൃതദേഹം കണ്ടെടുത്തു. ചിലരെ രക്ഷപ്പെടുത്തി. 50ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്​. ഒ.എൻ.ജി.സിയിലെ ജീവനക്കാരാണ്​ ബാർജിലുണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tauktae
News Summary - Cyclone Tauktae: Chief Engineer says 14 life rafts had holes, Captain ignored warnings
Next Story