Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമർദം 'സിട്രാങ്' ചുഴലിക്കാറ്റായി മാറി; ഒഡിഷയിലും ബംഗാളിലും കനത്ത മഴക്ക് സാധ്യത

text_fields
bookmark_border
sitrang 90786
cancel

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'സിട്രാങ്' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിൽ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ബം​ഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനുമിടയിൽ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വരുംദിവസങ്ങളില്‍ ഒഡിഷയിലെ ചില ഭാഗങ്ങളിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

സിട്രാങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാനും ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശില്‍ വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രമായ ന്യൂനമര്‍ദം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ചുഴലിക്കാറ്റായി മാറിയത്. തിങ്കളാഴ്ച 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തായ്‌ലന്‍ഡ് ആണ് ചുഴലിക്കാറ്റിന് സിട്രാങ് എന്ന് പേരിട്ടത്. സിട്രാങ് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും വടക്കന്‍ തീരപ്രദേശമായ ഒഡിഷയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyclone Sitrang Live Updates
Next Story