Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുരശ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളിലേക്ക്: ചെന്നൈയിൽ കനത്ത മഴ, 11 വിമാന സർവീസുകൾ റദ്ദാക്കി

text_fields
bookmark_border
മുരശ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരങ്ങളിലേക്ക്: ചെന്നൈയിൽ കനത്ത മഴ, 11 വിമാന സർവീസുകൾ റദ്ദാക്കി
cancel

ചെന്നൈ: ‘മുരശ്’ ചുഴലിക്കാറ്റ് തമിഴ്നാട്, ദക്ഷിണ ആന്ധ്ര തീരങ്ങളിലേക്ക് നീങ്ങുന്നതിനിടെ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ. ഞായറാഴ്ച രാത്രി മുതൽ ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുള്ള മോശം കാലാവസ്ഥ കണക്കിലെടുത്ത് തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 11 വിമാനങ്ങൾ റദ്ദാക്കി.

ചെന്നൈയിൽ നിന്ന് വിജയവാഡ, രാജമുണ്ട്രി, കടപ്പ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ മധ്യഭാഗത്തും തെക്കുപടിഞ്ഞാറൻ മേഖലയോട് ചേർന്നും സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ചുഴലിക്കാറ്റ് മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ ചെന്നൈയിൽനിന്ന് വടക്കുകിഴക്ക്-കിഴക്ക് ദിശയിൽ 200 കിലോമീറ്ററും ആന്ധ്രയിലെ നെല്ലൂരിൽനിന്ന് 210 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മച്ചിലിപട്ടണത്തിൽനിന്ന് 270 കിലോമീറ്ററും കവാലിയിൽനിന്ന് 220 കിലോമീറ്ററും ഒംഗോളിൽനിന്ന് 260 കിലോമീറ്ററും അകലെയാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

നവംബർ രണ്ടിന് രാത്രി 11.30നും നവംബർ മൂന്നിന് പുലർച്ചെ നാലിനുമിടയിൽ നെല്ലൂരിനും നർസാപുരത്തിനും ഇടയിൽ, ഒംഗോളിന് സമീപം ദക്ഷിണ ആന്ധ്ര തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി മുരസു കടക്കുമെന്നാണ് പ്രവചനം. തീരം തൊടുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗം. ഇത് മണിക്കൂറിൽ 120 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ചെന്നൈയിൽ രാത്രി മുഴുവൻ വ്യാപകമായി മഴ പെയ്തെങ്കിലും വലിയ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണർ സമീരൻ പറഞ്ഞു. ആരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കൻ ചെന്നൈയിലെ ചില പ്രദേശങ്ങളിൽ നേരിയ വെള്ളക്കെട്ടുണ്ടായെങ്കിലും ഗതാഗതം സുഗമമായി തുടരുകയാണ്. നഗരത്തിലെ എല്ലാ സബ്‌വേകളും തുറന്നിട്ടുണ്ട്. മരങ്ങൾ കടപുഴകിവീണതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone Murasu: Heavy rainfall in northern parts of TN; at least 11 flights cancelled
Next Story