Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുലാബ്​ ഇന്ന്​ തീരം...

ഗുലാബ്​ ഇന്ന്​ തീരം തൊടും; ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
ഗുലാബ്​ ഇന്ന്​ തീരം തൊടും; ട്രെയിനുകൾ റദ്ദാക്കി
cancel

ന്യൂഡൽഹി: ഞായറാഴ്ച വൈകീ​ട്ടോടെ ഗുലാബ്​ ചുഴലിക്കാറ്റ്​ തീരം തൊടുമെന്ന്​ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം​. ആന്ധ്രാപ്രദേശിന്‍റെ വടക്കൻ തീരങ്ങളിലും ഒഡീഷയുടെ തെക്കൻ തീരത്തുമാവും കാറ്റെത്തുക. കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലാവും കാറ്റ്​ നാശവിതക്കുകയെന്നും കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

ചുഴലിക്കാറ്റ്​ ഭീഷണിയെ തുടർന്ന്​ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രയിലും ഒഡീഷയിലും ഓറഞ്ച്​ അലേർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ്​ പ്രവചിക്കുന്നുണ്ട്​.

അതേസമയം, ഗുലാബ്​ ചുഴലിക്കാറ്റ്​ പശ്​ചിമബംഗാളിന്​ ഭീഷണിയാകില്ലെന്നാണ്​ നിലവിലെ വിലയിരുത്തൽ. എങ്കിലും മ്യാൻമർ തീരത്തിന്​ സമീപം ഇനിയൊരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്​. ഇത്​ ബംഗാളിന്​ ഭീഷണിയായേക്കാം എന്നാണ്​ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclone Gulab
News Summary - Cyclone 'Gulab' likely to make landfall today; several trains cancelled, diverted
Next Story