ഗജ ചുഴലിക്കാറ്റ്: തമിഴ്നാടിന് കേന്ദ്രസഹായം 353 കോടി
text_fieldsചെന്നൈ: ഗജ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായ തമിഴ്നാടിന് കേന്ദ്രസർക്കാറിെൻറ 353 കോടി രൂപ ധനസഹായം. അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തമിഴ്നാടിന് ധനസഹായം അനുവദിക്കാൻ തീരുമാനിച്ചത്. ഇടക്കാല സഹായമാണ് അനുവദിച്ചതെന്നും കൂടുതൽ തുക ഭാവിയിൽ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. മന്ത്രിതല സമിതിയുെട റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ തമിഴ്നാടിന് നൽകേണ്ട തുക സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ദുരിതാശ്വാസത്തിനായി 15,000 കോടിയാണ് തമിഴ്നാട് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത്.
നവംബർ 15ന് രാത്രി തുടങ്ങി 16ാം തീയതി വരെ നീണ്ടുനിന്ന ഗജ ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമാണ് സംസ്ഥാനത്തുണ്ടാക്കിയത്. 12 ജില്ലകൾ കാറ്റിെൻറ കെടുതി അനുഭവിച്ചു.
