ബംഗാളിലും ഒഡിഷയിലും ‘ബുൾബുൾ’ ആഞ്ഞടിച്ചു; 12 മരണം
text_fieldsകൊൽക്കത്ത: ഒഡിഷയിലും പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളിലും ആഞ്ഞടിച്ച ‘ബുൾബുൾ’ ചുഴ ലിക്കാറ്റ് 12 ജീവൻ കവർന്നു. കനത്ത മഴയോടുകൂടി ഞായറാഴ്ച പുലർച്ച മണിക്കൂറിൽ 120 കില ോമീറ്റർ വേഗത്തിലാണ് ബുൾബുൾ എത്തിയത്. പിന്നീട് ശക്തി കുറഞ്ഞ് ബംഗ്ലാദേശ് ഭാഗത്തേ ക്ക് നീങ്ങിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ചതന്നെ മഴ ആരംഭിച്ചിരുന്നു. ശക്തമായ കാറ്റിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി. നഗരത്തിലും തൊട്ടുചേർന്ന പ്രദേശങ്ങളിലെയും കേബിളുകൾ പാടെ അവതാളത്തിലായി. വൈദ്യുതി വിച്ഛേദിക്കപ്പെട്ട് പലയിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കെടുതികൾ 2.73ലക്ഷം കുടുംബങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ട്.
നോർത്ത് പർഗാനയിൽ മാത്രം അഞ്ചു പേരാണ് മരിച്ചത്. മരംവീണും വൈദ്യുതാഘാതമേറ്റും മതിലിടിഞ്ഞുമാണ് മരണം. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ ജീവനക്കാർക്കൊപ്പം പൊലീസും ദേശീയ ദുരന്തനിവാരണസേനയും മരങ്ങൾ വെട്ടിനീക്കി തടസ്സങ്ങൾ നീക്കാൻ മുന്നിട്ടിറങ്ങി. ഒഡിഷയിൽ രണ്ടു പേരാണ് മരിച്ചത്.
ബുൾബുൾ ബംഗ്ലാദേശിലും വീശിയടിച്ചതിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇവിടെ 21 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ മഴയുടെ തീവ്രതയിൽ മാറ്റം വരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
