Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right388 രൂപയുടെ നെയിൽ...

388 രൂപയുടെ നെയിൽ പോളിഷിന്​ യുവതി നൽകിയത്​ 92,466 രൂപ

text_fields
bookmark_border
388 രൂപയുടെ നെയിൽ പോളിഷിന്​ യുവതി നൽകിയത്​ 92,466 രൂപ
cancel

പൂണെ: ഒരു നെയിൽ പോളിഷിന്​ 92,466 രൂപയോ. ബാങ്ക്​ ഇടപാടുകളുമായി ബന്ധപ്പെട്ട്​ ഏറ്റവും അധികം കേൾക്കുന്ന നിർദേശങ്ങ ളി​െലാന്നാണ്​ എ.ടി.എം പിൻ നമ്പറോ ഒ.ടി.പിയോ ആരുമായും പങ്കുവെക്കരുതെന്നത്​. എന്നാൽ ഫോൺ നമ്പർ പങ്കു​െവച്ചാലും പണം നഷ്​ടപ്പെടു​േമാ?. ഫോൺ നമ്പർ പങ്കുവെച്ചതുവഴി ഒരുലക്ഷത്തോളം രൂപ നഷ്​ടപ്പെട്ട പരാതിയാണ്​ ഇപ്പോൾ ഇൻറർനെറ് റ്​ പേയ്​മ​െൻറുകളുടെ സു​രക്ഷയിലേക്ക്​ വിരൽചൂണ്ടുന്നത്​.

388 രൂപയുടെ നെയിൽ പോളിഷ്​ ഇ-കൊമേഴ്​സ്​ ഇടപാടുവഴി വാങ്ങിയ യുവതിക്കാണ്​ ഒരു ലക്ഷത്തോളം രൂപ​ നഷ്​ട​മായത്​. പൂനെയിൽ 25 കാരിയായ സോഫ്​റ്റ്​വെയർ എൻജിനീയർ 388 രൂപയുടെ നെയിൽ പോളിഷ്​ ഫോണിലെ ഇ കൊമേഴ്​സ്​ വെബ്​സൈറ്റ്​ വഴി ഓർഡർ ചെയ്​തു. ഡെബിറ്റ്​ കാർഡ്​ വഴി പണവും അടച്ചു. 2019 ഡിസംബർ 17നാണ്​ നെയിൽ പോളിഷ്​ ഓർഡർ ചെയ്​തത്​. പറഞ്ഞ തീയതി കഴിഞ്ഞിട്ടും നെയിൽ പോളിഷ്​ എത്താത്തതിനെ തുടർന്ന്​ കസ്​റ്റമർ കെയർ സർവിസുമായി ബന്ധപ്പെട്ടു. എന്നാൽ കമ്പനിക്ക്​ ഇതു​വരെ പണം അക്കൗണ്ടിൽ ലഭിച്ചില്ലെന്നായിരുന്നു മറുപടി. പിന്നീട്​ പണം യുവതിയുടെ ബാങ്ക്​ അക്കൗണ്ടിലേക്ക്​ ഉടൻ തിരികെ നൽകാമെന്നും ഫോൺ നമ്പർ നൽകാനും ആവശ്യ​െപ്പട്ടു.

ഫോൺ നമ്പർ നൽകി നിമിഷങ്ങൾക്കകം 90,946രൂപ ഒരു സ്വകാര്യ ബാങ്കിൻെറ അക്കൗണ്ടിലേക്ക്​ പോയി. കൂടാതെ 1500 രൂപ മറ്റൊരു പൊതുമേഖല ബാങ്കിലേക്കും. യുവതിയുടെ ബാങ്ക്​ അക്കൗണ്ടിൽനിന്നും മൊത്തം 92,446 രൂപ നഷ്​ടമായതായി പൊലിസ്​ പറഞ്ഞു. ഫോൺ നമ്പർ അല്ലാതെ മറ്റു വിവരങ്ങൾ ഒന്നുംതന്നെ പങ്കുവെച്ചിട്ടില്ലെന്ന്​ യുവതി പറയുന്നു. പണം പോയതിനെ തുടർന്ന്​ പൂണെ വകട്​ പൊലിസ്​ സ്​റ്റേഷനിൽ പരാതിയുമായി യുവതിയെത്തി. തുടർന്ന്​ രണ്ടുപേർക്കെതിരെ ഇന്ത്യൻ പീനൽ കോഡ്​ പ്രകാരവും ഇൻഫർമേഷൻ ആൻഡ്​ ടെക്​നോളജി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newscybermalayalam newsindia news
News Summary - cyber crime in pune- techi pays 92466 rupees for nail polish- india news
Next Story