കവിത കൃഷ്ണനെതിരെ സൈബർ ആക്രമണം; അപലപിച്ച് സി.പി.ഐ (എം.എൽ)
text_fieldsന്യൂഡൽഹി: സി.പി.ഐ (എം.എൽ) ലിബറേഷൻ പാർട്ടി ചുമതലകളിൽനിന്ന് നീക്കുകയും പൊളിറ്റ് ബ്യൂറോ അംഗത്വം രാജിവെക്കുകയും ചെയ്തതിനു പിന്നാലെ കവിത കൃഷ്ണനെതിരെ സൈബർ ആക്രമണം. സമൂഹ മാധ്യമങ്ങളിലൂടെ വലിയ സൈബർ ആക്രമണമാണ് കവിത കൃഷ്ണൻ നേരിടുന്നത്. അതേസമയം, സൈബർ ആക്രമണത്തിനെതിരെ സി.പി.ഐ (എം.എൽ) രംഗത്തെത്തി.
നിർണായകമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമാണെന്നും ഇത് പാർട്ടി നേതൃത്വത്തിലിരിക്കുമ്പോൾ നടക്കില്ലെന്നുമുള്ളതുകൊണ്ടാണ് ചുമതലകളിൽനിന്ന് നീക്കാൻ അഭ്യർഥിച്ചതെന്നുമാണ് കവിത വിശദീകരിച്ചത്. പാർട്ടി അംഗമായി തുടരുമെന്നും കവിത വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സൈബർ ആക്രമണം.
കവിതാ കൃഷ്ണനെതിരെ നടക്കുന്ന സ്ത്രീവിരുദ്ധ ഓൺലൈൻ ഭീഷണികളെയും ട്രോളുകളെയും ശക്തമായി അപലപിക്കുന്നതായി സി.പി.ഐ (എം.എൽ) ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വലതു സൈബർ ഇടങ്ങളിൽനിന്ന് ഇത് പ്രതീക്ഷിക്കപ്പെടുന്നതാണെങ്കിലും, ഇത്തരം അധിക്ഷേപകരമായ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതടക്കമുള്ള പെരുമാറ്റത്തിൽ നിന്ന് പിന്മാറണമെന്ന് ഇടതു സർക്കിളുകളുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയാണെന്ന് സി.പി.ഐ (എം.എൽ) ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

