കസ്റ്റംസ് തീരുവ ഉയർത്തിയവ, കുറച്ചവ
text_fieldsകസ്റ്റംസ് തീരുവ ഉയർത്തിയവ
ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ, ഫർണിച്ചർ, ചുമർ ഫ ാൻ, ടേബിൾവെയർ, കിച്ചൻവെയർ എന്നിവക്കുള്ള കസ്റ്റംസ് തീരുവ വർധിപ്പിച്ചു. ചുമർഫാ നുകളുടെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽനിന്ന് 20 ശതമാനമായും ചൈന സെറാമിക് ഉപയോഗിച്ചുണ്ടാക്കിയ ടേബിൾ വെയർ, അടുക്കള വസ്തുക്കൾ, ഇരുമ്പയിര്, സ്റ്റീൽ, ചെമ്പ് എന്നിവയുടെ ഇറക്കുമതിത്തീരുവ ഇരട്ടിയായും (20 ശതമാനം) വർധിപ്പിച്ചു.
കസ്റ്റംസ് തീരുവ കുറച്ചവ
അസംസ്കൃത പഞ്ചസാര, കാർഷിക-മൃഗ ഉൽപന്നങ്ങൾ, കൊഴുപ്പ് ഒഴിവാക്കിയ പാൽ, ആൽക്കഹോൾ അടങ്ങിയ ചില പാനീയങ്ങൾ, സോയ ഫൈബർ, സോയ പ്രോട്ടീൻ എന്നിവക്കുള്ള കസ്റ്റംസ് തീരുവ പിൻവലിച്ചു.
സൗരോർജ സെല്ലുകൾക്കും പാനലുകൾക്കുമുണ്ടായിരുന്ന 20 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കി. 2022 ആകുേമ്പാഴേക്കും സൗരോർജ ഉൽപാദനം 100 ജിഗവാട്ടിൽ എത്തിക്കുകയെന്ന ലക്ഷ്യം സഫലമാക്കുന്നതിെൻറ ഭാഗമായാണ് ഇളവ്. രാജ്യത്ത് നിലവിൽ സൗരോർജ ഉൽപാദനം 34 ജിഗാവാട്ടിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
