Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ച്​ കോടി വിലവരുന്ന...

അഞ്ച്​ കോടി വിലവരുന്ന വാച്ചുകളുമായി ക്രിക്കറ്റ്​ താരം ഹർദിക്​ പാണ്ഡ്യ വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
hardik pandya,watch
cancel

മുംബൈ: അഞ്ച്​ കോടി വിലവരുന്ന ആഡംബര വാച്ചുകളുമായെത്തിയ ക്രിക്കറ്റ്​ താരം ഹർദിക്​ പാണ്ഡ്യയെ കസ്റ്റംസ്​ പിടികൂടി. ട്വന്‍റി ട്വന്‍റി ലോകക്കപ്പ്​ കഴിഞ്ഞ്​ ഞായറാ​ഴ്ച ദു​െബെയിൽ നിന്ന്​ നാട്ടിലേക്ക്​ വരു​േമ്പാഴാണ്​ സംഭവം​. കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന വാച്ചുകൾ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ്​ ​പിടികൂടിയത്​.

വാച്ചുകളെ പറ്റിയുള്ള അന്വേഷണത്തിൽ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഹാർദിക്​ പാണ്ഡ്യക്ക്​ കഴിഞ്ഞില്ലെന്ന്​ കസ്റ്റംസ്​ അധികൃതർ വെളിപ്പെടുത്തി. പാണ്ഡ്യയുടെ കൈയിലുണ്ടായിരുന്ന രേഖയിലെ സീരിയൽ നമ്പരും വാച്ചിലെ സീരിയൽ നമ്പരും രണ്ടാണെന്ന്​ കസ്റ്റംസ്​ കണ്ടെത്തി.

അഞ്ച്​ ​േകാടിരൂപയാണ്​ ഇതിന്‍റെ വിലയെന്ന് കസ്റ്റംസ്​ അധികൃതർ പറയുന്നു. ഒരു കോടി എൺപത്​ ലക്ഷം രൂപവിലയുള്ളതാണ്​ വാച്ചുകളെന്നാണ്​ പാണ്ഡ്യ പറയുന്നത്​. ഒരു വാച്ചിന്‍റെ വില ഒരു കോടി നാൽപത്​ ലക്ഷവും, രണ്ടാമത്തെ വാച്ചിന്‍റെ വില നാൽപത്​ ലക്ഷം രൂപമാത്രമാ​െണന്നുംപാണ്ഡ്യ വിശദീകരിക്കുന്നു.കൂടുതൽ അ​ന്വേഷണത്തിനായി വാച്ചുകൾ കസ്റ്റംസ്​ കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ്​. നേരത്തെയും സമാനമായ കസ്റ്റംസ്​ നടപടികൾക്ക്​ മുംബൈ വിമാനത്താവളത്തിൽ വെച്ച്​ പാണ്ഡ്യ വിധേയനായിരുന്നു.

ക്രിക്കറ്റ്​ താരം ഹാർദിക്​ പാണ്ഡ്യ ബലാത്സംഗം ചെയ്​തുവെന്ന പരാതിയുമായി ദാവുദിന്‍റെ അനുയായിയുടെ ഭാര്യ

ന്യൂഡൽഹി: ക്രിക്കറ്റ്​ താരം ഹാർദിക്​ പാണ്ഡ്യ ഉൾപ്പടെ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്​തികൾ ബലാത്സംഗം ചെയ്​തുവെന്ന പരാതിയുമായി ദാവൂദ്​ ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയുടെ ഭാര്യ. ക്രിക്കറ്റ്​ താരങ്ങളായ ഹാർദിക്​ പാണ്ഡ്യ, മുനാഫ്​ പ​േട്ടൽ, കോൺഗ്രസ്​ നേതാവ് രാജീവ്​ ശുക്ല എന്നിവർ ബലാത്സംഗം ചെയ്​തുവെന്നാണ്​ പരാതി.

തനിക്ക്​ 15 വയസുണ്ടാവു​േമ്പാഴാണ് ദാവൂദിന്‍റെ അനുയായി​ റിയാസ്​ ഭാട്ടി വിവാഹം കഴിച്ചത്​. അതിന്​ ശേഷം പലവിധ പീഡനങ്ങൾക്ക്​ ഇയാൾ ഇരയാക്കിയെന്ന്​ പരാതിയിൽ പറയുന്നു. പിന്നീട്​ ഭർത്താവിന്‍റെ അനുവാദത്തോടെ പലരും തന്നെ പീഡനത്തിനിരയാക്കി. ഭർത്താവിന്‍റെ ആവശ്യങ്ങൾക്ക്​ വഴങ്ങിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മദ്യലഹരിയിൽ ഹാർദിക്​ പാണ്ഡ്യയും രണ്ട്​ കൂട്ടുകാരും തന്നെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മുൻ ഐ.പി.എൽ ചെയർമാൻ രാജീവ്​ ശുക്ലക്കെതിരെ ഭാട്ടിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടുണ്ട്​. 2016ൽ ഭാട്ടിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും 2019ൽ ഇയാൾ തന്നെ തട്ടികൊണ്ട്​ പോയെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. സെപ്​തംബറിൽ ഇതുസംബന്ധിച്ച പരാതി മുംബൈ പൊലീസിന്​ നൽകിയെങ്കിലും നവംബറായിട്ടും കേസെടുക്കാൻ അവർ തയാറായില്ലെന്നും ഭാട്ടിയയുടെ ഭാര്യ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik Pandyafive crore
News Summary - Custom officials seize 2 watches worth ₹5 crore from Hardik Pandya
Next Story