യു.പി പീഡനവും കസ്റ്റഡി മരണവും: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.എല്‍.എയുടെ ലൈംഗിക പീഡനത്തിനിരയായ 18കാരിയുടെ പിതാവ് ഉന്നാവോയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചസംഭവത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമീഷൻ ഉത്തർപ്രദേശ് സർക്കാറിനോട് വിശദമായ റിപ്പോർട്ട് തേടി. ഇരയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്ഗാറിെൻറ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറിനെ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെടും മുമ്പ് മർദിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെങ്കിൽ ഗൗരവമേറിയതാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസുകാർെക്കതിരെ നടപടിയെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. എം.എല്‍.എ കുല്‍ദീപ് തന്നെ പീഡിപ്പിെച്ചന്ന് പെണ്‍കുട്ടി നേരത്തേ പരാതിയുമായി രംഗത്തുവന്നിട്ടും പരിഹാര നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഭവനത്തിന് മുന്നില്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത പിതാവ് പൊലീസ് മർദനത്തെ തുടർന്ന് മരിച്ചു.
കടുത്ത ശാരീരിക പീഡനവും പരിക്കും ഏറ്റാണ് മരണമെന്ന് േപാസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. പിതാവിനെ ക്രൂരമായി മർദിച്ചതിനാലാണ് എം.എല്‍.എയുടെ സഹോദരൻ അതുൽ സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നേരത്തേ നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
