Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകറന്‍സി നിരോധനത്തെ...

കറന്‍സി നിരോധനത്തെ തുടര്‍ന്ന് 70 പേര്‍ മരിച്ചതില്‍ അനുശോചിക്കണമെന്ന് പ്രതിപക്ഷം

text_fields
bookmark_border
കറന്‍സി നിരോധനത്തെ തുടര്‍ന്ന് 70 പേര്‍ മരിച്ചതില്‍ അനുശോചിക്കണമെന്ന് പ്രതിപക്ഷം
cancel

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് മരിച്ച 70 പേര്‍ക്ക് അനുശോചനം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തിങ്കളാഴ്ച രാജ്യസഭ സ്തംഭിപ്പിച്ചു. രാവിലെ സഭ ചേര്‍ന്നയുടന്‍ സി.പി.എമ്മിലെ സീതാറാം യെച്ചൂരിയും ബി.എസ്.പി നേതാവ് മായാവതിയുമാണ് ഈ ആവശ്യം ഉന്നയിച്ചത്.

അനുശോചന പ്രമേയം തീരുമാനിക്കാനുള്ള അധികാരം രാജ്യസഭാ ചെയര്‍മാനാണെന്നും അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ളെന്നും ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞെങ്കിലും യെച്ചൂരിയും മായാവതിയും അംഗീകരിച്ചില്ല. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നപ്പോഴും ഈ ആവശ്യം ഇരുവരും ആവര്‍ത്തിച്ചു.

കോര്‍പറേറ്റുകള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്ത് അവരെ സഹായിക്കാനാണ് മോദി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഇതിന്‍െറ പേരില്‍ മരിച്ചുവീണവര്‍ക്ക് അനുശോചനം രേഖപ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഈ ആവശ്യത്തെ പിന്തുണച്ചു. കാണ്‍പൂരില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് താന്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ ഗുലാം നബി ഈ 70 പേരുടെ കാര്യത്തിലും അത് വേണമെന്നും ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency ban
News Summary - currency ban
Next Story