സർക്കാർ ബി.ജെ.പിയുടേത്; ചിത്രം അഖിലേഷിെൻറത്
text_fieldsഅഹ്മദാബാദ്: ഉത്തർപ്രദേശിൽ ഭരണം ബി.െജ.പിയുടെ കൈയിലാണെങ്കിലും സർക്കാർ സൗജന്യമായി വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിെൻറ ചിത്രം.
പിന്നാക്ക സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരു ജില്ലയിൽ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് സർക്കാർ സൗജന്യമായി വിതരണം ചെയ്ത സ്കൂൾ ബാഗിലാണ് അഖിലേഷ് യാദവിെൻറ ചിരിക്കുന്ന മുഖമുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി യു.പി വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്ര സിങ് ചുദസാമ പറഞ്ഞു. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിലാണ് ബാഗ് വിതരണം.
സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന പന്ത്രണ്ടായിരത്തോളം ബാഗുകളാണ് സർക്കാറിന് തലവേദനയായത്. വിദ്യാർഥികൾക്ക് ബാഗ് സൗജന്യമായി നൽകാനുള്ള തീരുമാനമെടുത്തത് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ്.
സൂറത്തിലെ ഒരു കമ്പനിയാണ് ഇ-ടെൻഡർ പ്രകാരം ബാഗ് നിർമിച്ച് വിതരണത്തിനെത്തിച്ചത്. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ കഴിഞ്ഞ സർക്കാറിെൻറ കാലത്തെ ബാഗ് വിതരണം ചെയ്യുന്നതിലൂടെ വിദ്യാഭ്യാസത്തോടുള്ള ബി.െജ.പി സർക്കാറിെൻറ അവഗണനയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
