Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുവാഹത്തിയിൽ കർഫ്യുവിൽ...

ഗുവാഹത്തിയിൽ കർഫ്യുവിൽ ഇളവ്​; വടക്ക്​-കിഴക്കൻ ഇന്ത്യ അശാന്തം

text_fields
bookmark_border
assam-protest
cancel

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന്​ ഗുവാഹത്തിയിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ ഇളവ്​. രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം നാല്​ വരെയാണ്​ കർഫ്യുവിൽ ഇളവ്​ അനുവദിച്ചിരിക്കുന്നത്​.

കർഫ്യുവിൽ ഇളവ്​ വന്നതോടെ നിത്യോപയോഗ സാധനങ്ങളും പെട്രോളും വാങ്ങാനായി കടകൾക്ക്​ മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണ്​ ദൃശ്യമാകുന്നത്​. ദിസ്​പൂർ, ഉസൻ ബസഹാർ, ചാന്ദ്​മാറി, സിൽപുകാരി, സൂ റോഡ്​ എന്നിവിടങ്ങളെല്ലാം ജനങ്ങൾ സാധനങ്ങൾക്കായി ക്യുവിലാണ്​.

ദിബ്രുഗ്രാഹിലും കർഫ്യുവിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. രാവിലെ എട്ട്​ മുതൽ രണ്ട് ​വരെയാണ്​ ഇളവ്​. അതേസമയം, അസമിലെ സ്​കൂളുകൾ ഇന്നും അടഞ്ഞു കിടക്കുകയാണ്​. നാഗലാൻഡിലും പ്രതിഷേധങ്ങൾ കനക്കുകയാണ്​. നാഗ സ്​റ്റുഡൻറ്​ ഫെഡറേഷൻ സംസ്ഥാനത്ത്​ ആറ്​ മണിക്കൂർ ബന്ദിന്​ ആഹ്വാനം ചെയ്​തു.

അതേസമയം, അസമിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്​ ഡി.ജി.പി അറിയിച്ചു. ജനങ്ങൾക്ക്​ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന്​ യാതൊരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assammalayalam newsindia newscabCAB protest
News Summary - Curfew Relaxed Till 4pm in Guwahati-India news
Next Story