Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

text_fields
bookmark_border
ശ്രീനഗറില്‍ കര്‍ഫ്യൂ പിന്‍വലിച്ചു
cancel

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍െറ ഭാഗമായി ശ്രീനഗറില്‍ 85 ദിവസമായി തുടര്‍ന്ന കര്‍ഫ്യൂ ശനിയാഴ്ച പിന്‍വലിച്ചു. നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിച്ചതെങ്കിലും ഇവിടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാധാരണനില പുന$സ്ഥാപിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ സിറ്റി സെന്‍ററിന് സമീപം സ്വകാര്യവാഹനങ്ങള്‍ കൂടുതല്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

അതിനിടെ, വെള്ളിയാഴ്ച ലാല്‍ചൗക്ക് ഉപരോധിക്കാനുള്ള വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
അതിനിടെ കഴിഞ്ഞമാസം ശ്രീനഗറില്‍ പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 83 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Curfew lifted from Srinagar
Next Story